ഭരണ മികവ് സഫറുല്ലയെ ഇടുക്കിയുടെ സ്വന്തം സബ് കലക്ടറാക്കി
text_fieldsപീരുമേട്: ഡെപ്യൂട്ടി കലക്ട൪ കെ. മുഹമ്മദ് വൈ.സഫറുല്ല ഇടുക്കിയിൽനിന്ന് തലസ്ഥാനത്തേക്ക് പോകുന്നത് റവന്യൂ വകുപ്പിന് വ്യക്തിമുദ്ര ചാ൪ത്തിയ ശേഷം. തിരുവനന്തപുരത്ത് ഐ.ടി മിഷൻ ഡയറക്ടറായി ചുമതല ഏറ്റെടുക്കുന്നതിനോടൊപ്പം മികച്ച ഡെപ്യൂട്ടി കലക്ട൪ക്കുള്ള സംസ്ഥാന സ൪ക്കാറിൻെറ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചു.
സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും ശ്രദ്ധകാണിച്ച സഫറുല്ല മുഖം നോക്കാതെ നിയമ നടപടികൾ സ്വീകരിക്കുകയും പരാതികൾ ഉണ്ടാകുമ്പോൾ നേരിട്ട് ബോധ്യപ്പെട്ട് നടപടികൾ സ്വീകരിക്കുന്നതിലും വിട്ടുവീഴ്ച കാട്ടിയില്ല. കഴിഞ്ഞ ശബരിമല സീസണിൽ മുന്നൊരുക്കങ്ങൾക്കും വിവിധ വകുപ്പുകളിലെ പ്രവ൪ത്തനങ്ങൾക്കും സഫറുല്ലയുടെ നേതൃത്വം പരാതിക്കിടവരുത്തിയില്ല.
തീ൪ഥാടകരിൽനിന്ന് അമിതവില വാങ്ങിയ സ്ഥാപനം നേരിട്ടെത്തി അടപ്പിക്കാനും അമിതവില വാങ്ങുന്നത് ഒഴിവാക്കി പ്രവ൪ത്തിപ്പിക്കാനും നടപടി സ്വീകരിച്ചു. വൻകിടക്കാരായ റിസോ൪ട്ട് ഉടമകളുടെ വാഗമണിലെ അനധികൃത ചെക് ഡാമുകൾക്കെതിരെ നടപടി സ്വീകരിച്ചതും ശ്രദ്ധേയമായി. ശബരിമല നോഡൽ ഓഫിസ൪, ഇടമലക്കുടി നോഡൽ ഓഫിസ൪, ഡി.ടി.പി.സി സെക്രട്ടറി, മംഗളാദേവി ക്ഷേത്രം നോഡൽ ഓഫിസ൪, ഗവേണൻസ് മെംബ൪ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലും തിളങ്ങി. 2012 സെപ്റ്റംബറിൽ സബ് കലക്ടറായി ചുമതലയേറ്റതിന് ശേഷം ഒന്നര വ൪ഷക്കാലം ഇടുക്കിയെ ജന്മനാട് പോലെ സ്നേഹിച്ചു. ക൪മനിരതനായ സബ് കലക്ടറുടെ കാലം ഇടുക്കി ജില്ലക്കും റവന്യൂ വകുപ്പിനും എന്നും ഓ൪മയിൽ സൂക്ഷിക്കാനുതകുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.