കുടിവെള്ള പദ്ധതി, ക്ഷീര സഹകരണ സംഘം കെട്ടിട ഉദ്ഘാടനം
text_fieldsചിറ്റൂ൪: എരുത്തേമ്പതി പഞ്ചായത്തിൽ എം.പിയുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ച് നി൪മിച്ച കൗണ്ടൻകളം പട്ടിക ജാതി കോളനി കുടിവെള്ള പദ്ധതിയും നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹയ൪ സെക്കൻഡറി സ്കൂളിലേക്കുള്ള കമ്പ്യൂട്ട൪, ലേസ൪ പ്രിൻറ൪ എന്നിവയുടെ വിതരണവും നല്ലേപ്പിള്ളി ക്ഷീരോൽപാദക സഹകരണ സംഘം പുതിയ കെട്ടിടത്തിൻെറ ഉദ്ഘാടനവും പി.കെ. ബിജു എം.പി നി൪വഹിച്ചു.
കുടിവെള്ള പദ്ധതി ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വിജയകുമാരി അധ്യക്ഷത വഹിച്ചു. കെ.കെ. ജയകുമാ൪ റിപ്പോ൪ട്ട് അവതരിപ്പിച്ചു. ബ്ളോക് പഞ്ചായത്ത് അംഗം കെ. ഗോപാലസ്വാമി, അജീമ, പി. കൃഷ്ണരാജ്, കെ. വസന്ത എന്നിവ൪ സംസാരിച്ചു.
കമ്പ്യൂട്ട൪ വിതരണോദ്ഘാടന ചടങ്ങിൽ പി.ടി.എ പ്രസിഡൻറ് സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി മുരളി, ബ്ളോക് അംഗം ഇന്ദിര ഭാസ്കരനുണ്ണി, എം. ചെന്താമര, ടി. സതീദേവി, പി. വിജയൻ, സി.എസ്. ഗോപകുമാ൪ എന്നിവ൪ സംസാരിച്ചു.
ക്ഷീര സംഘം കെട്ടിടോദ്ഘാടന ചടങ്ങിൽ കെ. ചെന്താമര അധ്യക്ഷത വഹിച്ചു. കെ. അച്യുതൻ എം.എൽ.എ താക്കോൽദാനം നി൪വഹിച്ചു.
ക്ഷീര ഡെപ്യൂട്ടി ഡയറക്ട൪ മിനി രവീന്ദ്രദാസ്, ക്വാളിറ്റി കൺട്രോള൪ ഓഫിസ൪ ഹെഫ്സി റാണി, കെ. സുകുമാരൻ, ബിന്ദു, പ്രശോഭ്, പി. കൃഷ്ണൻ എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.