ദീര്‍ഘദൂര സര്‍വീസ് സര്‍ക്കാറിന്‍േറതു മാത്രമാക്കിയ നടപടി റദ്ദാക്കി
text_fieldsകൊച്ചി: ദീ൪ഘദൂര സ്വകാര്യ ബസുകളുടെ പെ൪മിറ്റ് അവസാനിക്കുന്നപക്ഷം ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ ഫാസ്റ്റ്, സൂപ്പ൪ എക്സ്പ്രസ് എന്ന നിലയിൽ പെ൪മിറ്റ് പുതുക്കി നൽകേണ്ടതില്ളെന്ന സ൪ക്കാ൪ തീരുമാനം ഹൈകോടതി ശരിവെച്ചു. എന്നാൽ, ഫാസ്റ്റ് പാസഞ്ച൪ മുതൽ ദീ൪ഘദൂര സ൪വീസ് നടത്തുന്ന ബസുകളെ സ൪ക്കാറിൻേറതു മാത്രമാക്കി നി൪വചിച്ച മോട്ടോ൪ വാഹന നിയമഭേദഗതി റദ്ദാക്കി. പെ൪മിറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട സ൪ക്കാ൪ തീരുമാനം നയപരമായ കാര്യമാണെന്നും അതിനു സ൪ക്കാറിന് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, സ്വകാര്യ മേഖലയെ പൂ൪ണമായി പുറന്തള്ളി സ൪ക്കാറിന് കീഴിലുള്ള ഗതാഗത സംവിധാനം (കെ.എസ്.ആ൪.ടി.സി) മാത്രമായി ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ ഫാസ്റ്റ്, സൂപ്പ൪ എക്സ്പ്രസ് സ൪വീസുകളെ നി൪വചിക്കുന്നത് മോട്ടോ൪ വാഹന നിയമത്തിൻെറ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി.
കേരള സ്റ്റേറ്റ് ലിമിറ്റഡ് സ്റ്റോപ്-സ്റ്റേജ് കാര്യേജ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഉൾപ്പെടെ സമ൪പ്പിച്ച പത്തോളം ഹരജികളാണ് കോടതി പരിഗണിച്ചത്. 140 കിലോമീറ്ററിനപ്പുറമുള്ള സ൪വീസുകൾ കെ.എസ്.ആ൪.ടി.സിക്ക് വേണ്ടി എറ്റെടുക്കാനാണ് 2013 ജൂലൈ 16ന് സ൪ക്കാ൪ തീരുമാനിച്ചത്. ഇതിൻെറ ഭാഗമായാണ് പെ൪മിറ്റ് കാലാവധി തീ൪ന്നാൽ ഫാസ്റ്റ് പാസഞ്ച൪, സൂപ്പ൪ ഫാസ്റ്റ്, സൂപ്പ൪ എക്സ്പ്രസ് എന്ന നിലയിൽ സ൪വീസ് പുതുക്കി നൽകേണ്ടതില്ളെന്ന് തീരുമാനിച്ചത്. ഇതനുസരിച്ച്, പെ൪മിറ്റ് കാലാവധി തീ൪ന്നാൽ ഈ ബസുകൾ ഓ൪ഡിനറിയായി ഓടേണ്ടി വരും. ഈ സാഹചര്യത്തിലാണ് വാഹന ഉടമകൾ കോടതിയെ സമീപിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.