അഴിമതിക്കേസില്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്‍റിന് കഠിനതടവും പിഴയും
text_fieldsതിരുവനന്തപുരം: സി.പി.എം നേതാവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന ജോയൻറ് സെക്രട്ടറിയുമായ എം.ജി. മീനാംമ്പിക ഉൾപ്പടെ അഞ്ചുപേരെ അഴിമതി ക്കേസിൽ വിജിലൻസ് പ്രത്യേക കോടതി ശിക്ഷിച്ചു.
13.88 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ മീനാംമ്പികക്ക് രണ്ടുവ൪ഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയുമാണ് ജഡ്ജി ജോ.കെ. ഇല്ലികാടൻ ശിക്ഷ വിധിച്ചത്. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായിരിക്കേ പൂതക്കുഴി വാട്ട൪ഷെഡ് പദ്ധതിയുടെ മറവിൽ 13,88,842 രൂപ മീനാംമ്പിക തട്ടിയെടുത്തതായാണ് കേസ്.
പ്രസിഡൻറിന് പുറമെ മണ്ണ് സംരക്ഷണവകുപ്പ് ജില്ലാ ഓഫിസ൪ അബ്ദുൽ അസീസ് സേഠ്, ബ്ളോക് ഓഫിസ൪ അനിൽകുമാ൪ ബാബു, ഓവ൪സിയ൪ വി. അരവിന്ദാക്ഷൻ, സൂപ്രണ്ട് കെ.ജെ. പ്രസന്നകുമാരി എന്നിവരെയും രണ്ടുവ൪ഷം കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും കോടതി ശിക്ഷിച്ചു. പിഴത്തുക പ്രതികൾ ഒടുക്കിയില്ളെങ്കിൽ ആറുമാസം കഠിനതടവ് അധികം അനുഭവിക്കണം.
1998 ജനുവരി മുതൽ മാ൪ച്ച് വരെ നടന്ന നി൪മാണപദ്ധതിയുടെ കൺവീനറായിരുന്ന മീനാംമ്പിക ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി കള്ളക്കണക്ക് ഉണ്ടാക്കുകയും പണം വെട്ടിപ്പ് നടത്തിയെന്നുമാണ് കുറ്റപത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.