വി.എസിനോട് അതൃപ്തി; നടപടിയില്ല
text_fieldsന്യൂഡൽഹി: സി.പി.എം സംസ്ഥാന നേതൃത്വത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവിശ്വാസം വള൪ത്തുന്ന വിധം പെരുമാറുന്നതിലെ അതൃപ്തി മുതി൪ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സംസ്ഥാന നേതൃയോഗത്തിൽവെച്ച് ഒൗപചാരികമായി അറിയിക്കാൻ കേന്ദ്രനേതൃത്വം തീരുമാനിച്ചു.
ടി.പി വധക്കേസിൽ രമയെ പിന്തുണച്ച് സംസ്ഥാന സ൪ക്കാറിന് വി.എസ് കത്തെഴുതിയ കാര്യം പോളിറ്റ് ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളിൽ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് പോളിറ്റ് ബ്യൂറോക്ക് വി.എസ് നൽകിയ കത്ത് തനിക്ക് കിട്ടുന്നതിനു മുമ്പുതന്നെ മാധ്യമങ്ങൾക്ക് കിട്ടിയ കാര്യവും കാരാട്ട് പരാമ൪ശിച്ചു. ജനറൽ സെക്രട്ടറിക്ക് വി.എസ് കത്തെഴുതിയാൽ രണ്ടിലൊരാൾ മുഖേനയല്ലാതെ പുറംലോകം അറിയില്ളെന്ന് കാരാട്ട് കൂട്ടിച്ചേ൪ത്തു.
സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന സമിതി യോഗങ്ങൾ ഈ മാസം നാലു മുതൽ ഏഴു വരെ നടക്കുന്നുണ്ട്. ശരിയുടെ പക്ഷത്ത് നിൽക്കുന്നത് താനാണെന്ന് വരുത്തി പാ൪ട്ടി നേതാക്കളെ വെല്ലുവിളിക്കുന്ന മട്ടിൽ പെരുമാറുന്നതിലുള്ള അതൃപ്തി കേന്ദ്രനേതാക്കൾ വി.എസിൻെറ സാന്നിധ്യത്തിൽ അറിയിക്കും. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള എന്നിവ൪ ഈ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
അച്യുതാനന്ദൻ നൽകിയ പരാതി, അദ്ദേഹത്തിനെതിരെ സംസ്ഥാന നേതൃത്വം ഉന്നയിച്ച പരാതി എന്നിവ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ സി.പി.എം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും അജണ്ടയിൽ ഉൾപ്പെടുത്തി ച൪ച്ചചെയ്തില്ല.
തെരഞ്ഞെടുപ്പിനുശേഷം ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഐക്യത്തിൻെറ അന്തരീക്ഷമുണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്ന് ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് നേതൃയോഗത്തിൽ പറഞ്ഞു. വടകര അടക്കം എല്ലാ മണ്ഡലങ്ങളിലും വി.എസ് പാ൪ട്ടിക്കുവേണ്ടി പ്രചാരണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, തൻെറ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ് വി.എസ്. ടി.പി കേസിൽ ജനസംശയം ദൂരീകരിച്ചില്ളെങ്കിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടി വരും. അച്ചടക്ക നടപടി ഭയക്കുന്നില്ല. താൻ പറയുന്നത് വിഭാഗീയതയായി കാണരുത്. ടി.പി കേസിൽ ജനങ്ങൾക്കും പാ൪ട്ടി പ്രവ൪ത്തക൪ക്കുമിടയിൽ സംശയങ്ങൾ ബാക്കിനിൽക്കുന്നത് കാണണം. കുറ്റക്കാരാണെന്ന് പാ൪ട്ടി കണ്ടത്തെിയവ൪ക്കെതിരെ നടപടി വേണം -കേന്ദ്ര നേതാക്കളുമായുള്ള സംഭാഷണങ്ങളിൽ വി.എസ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൻെറ മുന്നൊരുക്കങ്ങളും കരട് പ്രകടനപത്രികയും ച൪ച്ചചെയ്ത കേന്ദ്രകമ്മിറ്റി, പ്രകടന പത്രികക്ക് അന്തിമരൂപം നൽകി യഥാസമയം പുറത്തിറക്കുന്നതിന് പോളിറ്റ് ബ്യൂറോയെ ചുമതലപ്പെടുത്തി.
വിവിധ സംസ്ഥാനങ്ങളിൽ മത്സരിക്കുന്നവരുടെ ആദ്യപട്ടികയും പുറത്തിറക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.