കരിമരുന്ന് പ്രയോഗത്തിനിടെ അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
text_fieldsകരുവാരകുണ്ട്: കരിമരുന്ന് പ്രയോഗത്തിനിടെ ചാക്കിൽ സൂക്ഷിച്ച പടക്കത്തിന് തീപിടിച്ച് മൂന്ന്പേ൪ക്ക് പരിക്ക്. കരുവാരകുണ്ട് കുട്ടത്തിയിലെ അയിക്കരത്താഴത്ത് തങ്കച്ചൻ, ലാലു അമ്മൻതുരുത്ത്, സി.ടി റോഡിലെ ജോബി മുട്ടപ്പള്ളിൽ എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവ൪ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
കരുവാരകുണ്ട് കണ്ണത്ത് തിരുകുടുംബ ഫൊറോന ദേവാലയത്തിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ദേവാലയത്തിൽ നടക്കുന്ന തിരുനാളാഘോഷത്തിൻെറ ഭാഗമായി ഞായറാഴ്ച ഉച്ചക്ക് കരിമരുന്ന് പ്രയോഗം നടത്തിയിരുന്നു. ഇതിനിടെ ചാക്കിൽ സൂക്ഷിച്ച പടക്കങ്ങൾക്ക് തീപിടിച്ചതാണ് അപകടകാരണം. മുഖത്തും വയറ്റിലും കൈകളിലും സാരമായി പൊള്ളലേറ്റ ഇവരെ ആദ്യം കാളികാവിലെ സ്വകാര്യ ആശുപത്രിയിലും തുട൪ന്ന് തൃശൂരിലെ ആശുപത്രിയിലുമെത്തിക്കുകയായിരുന്നു. കരുവാരകുണ്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.