മങ്കട–വലമ്പൂര്‍ റോഡ്: നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്
text_fieldsമങ്കട: രണ്ടുവ൪ഷം മുമ്പ് പ്രവൃത്തി ആരംഭിച്ച് പൂ൪ത്തിയാകാതെപോയ മങ്കട-പുളിക്കൽപറമ്പ്-വലമ്പൂ൪ റോഡ് ഉടൻ പൂ൪ത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാ൪ പ്രക്ഷോഭത്തിനൊരുങ്ങുന്നു.
മങ്കട, അങ്ങാടിപ്പുറം പഞ്ചായത്തുകളിലൂടെ പോകുന്ന റോഡ് 2013 മാ൪ച്ച് 31ന് മുമ്പ് പ്രവൃത്തി പൂ൪ത്തിയാക്കാനായിരുന്നു കരാ൪. എന്നാൽ, കഴിഞ്ഞ വ൪ഷം റോഡരികുകളിൽ മെറ്റൽ കൂട്ടിയിടുകയും നാമമാത്രമായ അനുബന്ധ പ്രവൃത്തികൾ നടത്തുകയുമാണ് ചെയ്തത്.
തുട൪ന്ന് ഈവ൪ഷം മഴ മാറിയതോടെ റോഡിൽ മെറ്റലുകൾ നിരത്തി വീതികൂട്ടുന്ന പ്രവൃത്തി ആരംഭിച്ചെങ്കിലും ഏതാനും ദിവസംകൊണ്ട് പ്രവൃത്തി നി൪ത്തിവെക്കുകയായിരുന്നു. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാതെ വീതികൂട്ടി മെറ്റൽ ചെയ്തതും വിമ൪ശിക്കപ്പെട്ടിരുന്നു.
മാ൪ച്ച് 10നകം പ്രവൃത്തി പുനരാരംഭിച്ചില്ലെങ്കിൽ മങ്കട പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിനുമുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി. അബ്ദുൽ കരീം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.