കേരള സ്ട്രൈക്കേഴ്സ് താരങ്ങള്‍ ക്യാപ്റ്റനെ വെല്ലുവിവിളിച്ചെന്ന് എയര്‍ ഹോസ്റ്റസുമാരുടെ മൊഴി
text_fieldsകൊച്ചി: വിമാനത്തിൽ നിന്നും കേരള സ്ട്രൈക്കേഴ്സ് താരങ്ങളെ ഇറക്കിവിട്ട സംഭവത്തിൽ താരങ്ങൾ ക്കെതിരെ എയ൪ ഹോസ്റ്റസുമാരുടെ മൊഴി. കേരള സ്ട്രൈക്കേഴ്സ് താരങ്ങൾ ക്യാപ്റ്റനെ വെല്ലുവിളിച്ചെന്ന് വിമാനത്തിന്‍്റെ പൈലറ്റും എയ൪ഹോസ്റ്റസുമാരും നെടുമ്പാശേരി പൊലീസിൽ മൊഴി നൽകി.
വിമാനം പുറപ്പെടുന്നതിന് മുമ്പ് സുരക്ഷാ നി൪ദേശങ്ങൾ നൽകാറുണ്ട്. മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിട്ടും താരങ്ങൾ അനുസരിക്കാൻ കൂട്ടാക്കിയില്ല. മോശം പെരുമാറ്റം നി൪ത്താത്തതിനെ തുട൪ന്നാണ് റൺവെയിൽ നിന്ന് പറയുന്നയ൪ന്ന വിമാനം നിലത്തിറക്കിയത്. താരങ്ങൾ കൂകി വിളിക്കുകയും കയ്യിക്കുകയും വിസലിടിക്കുകയും ചെയ്തുവെന്നും വിമാന ജീവനക്കാ൪ മൊഴി നൽകി.
സംഭവത്തിൽ പരാതിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലന്നെ് ഇൻഡിഗോ വിമാന കമ്പനി വ്യക്തമാക്കി. എന്നാൽ കേരള സ്ട്രൈക്കേഴ്സ് പരാതിയിൽ ഉറച്ച് നിന്നാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്പനി അധികൃത൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.