കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: നിരാഹാരസമരം അവസാനിപ്പിച്ചു
text_fieldsകോഴിക്കോട്: കസ്തൂരിരംഗൻ റിപ്പോ൪ട്ടിലെ ജനദ്രോഹ ശിപാ൪ശകൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതൃത്വത്തിൽ കോഴിക്കോട് കലക്ടറേറ്റിനു മുന്നിൽ നടന്നുവന്ന അനിശ്ചിതകാല നിരാഹാരസമരം എട്ടാം ദിവസമായ ബുധനാഴ്ച ഉച്ചക്ക് അവസാനിപ്പിച്ചു. വിഷയത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഓഫിസ് ഓഫ് മെമ്മോറാണ്ടം പ്രസിദ്ധീകരിച്ചത് പരിഗണിച്ചും ലോക്സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിലും സമരം അവസാനിപ്പിക്കുകയാണെന്ന് സമിതി നേതാക്കൾ പ്രഖ്യാപിക്കുകയായിരുന്നു. തുട൪ന്ന്, താമരശ്ശേരി മുൻ ബിഷപ് മാ൪ പോൾ ചിറ്റിലപ്പള്ളി, രണ്ടു ഘട്ടമായി അനിശ്ചിതകാല നിരാഹാരസമരത്തിൽ പങ്കെടുത്ത 10 പേ൪ക്കും നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു. സമിതി ചെയ൪മാൻ ഫാ. ഡോ. ആൻറണി കൊഴുവനാൽ സമരഭടന്മാരെ ഹാരമണിയിച്ച് സ്വീകരിച്ചു. സമിതി കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഫാ. എബ്രഹാം കാവിൽപുരയിടം, പ്രഫ. ചാക്കോ കാളംപറമ്പിൽ എന്നിവ൪ സംസാരിച്ചു. ഓഫിസ് ഓഫ് മെമ്മോറാണ്ടം പ്രസിദ്ധീകരിച്ചത് വിജയമായി കാണുന്നതായും ഇത് പിന്മാറ്റമോ കോംപ്രമൈസോ അല്ളെന്നും സമിതി കേന്ദ്ര കമ്മിറ്റിയംഗങ്ങൾ നടത്തിയ വാ൪ത്താസമ്മേളനത്തിൽ വിശദീകരിച്ചു.
‘മലയോര ജനതയുടെ പ്രക്ഷോഭത്തെ തുട൪ന്ന് സ൪ക്കാ൪ നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ ശിപാ൪ശകൾ അംഗീകരിച്ച് ഉടനെ കരട് വിജ്ഞാപനം ഇറക്കുമെന്നാണ് ഓഫിസ് ഓഫ് മെമ്മോറാണ്ടത്തിൽ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇറക്കാൻ പോകുന്ന കരട് വിജ്ഞാപനത്തിന് പ്രാബല്യമുണ്ടാകുമോ എന്ന ആശങ്ക ക൪ഷക൪ക്കുണ്ട്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പിറക്കിയ ഓഫിസ് ഓഫ് മെമ്മോറാണ്ടത്തിലെ നി൪ദേശങ്ങൾ, വിജ്ഞാപനത്തിനുശേഷം നടപ്പാക്കുന്നതിൽ അപാകതയില്ളെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവകാശപ്പെടുന്നത്. എങ്കിൽ മുഖ്യമന്ത്രിയെ വിശ്വസിക്കുന്നു. മുമ്പത്തേതുപോലെ ഇനിയും കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കമെങ്കിൽ, തെരഞ്ഞെടുപ്പിൽ പ്രതികരിക്കും.’
‘രണ്ടോ മൂന്നോ ദിവസത്തിനകം കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കും വിശ്വസിക്കുന്നു. കസ്തൂരിരംഗൻ റിപ്പോ൪ട്ടിൽ പറയുന്ന 123 വില്ളേജുകളിലെ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കിയായിരിക്കണം കരട് വിജ്ഞാപനം. ഗാഡ്ഗിൽ ഭീഷണി വരുംമുമ്പ് മലയോര മേഖലയിൽ എങ്ങനെയാണോ താമസിച്ചത്, കൃഷി ചെയ്തത്, റോഡ് ഉപയോഗിച്ചത്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവ൪ത്തിച്ചത് -അതേ ജീവിതസാഹചര്യങ്ങൾ പുന$സ്ഥാപിച്ചായിരിക്കണം കരട് വിജ്ഞാപനം ഉണ്ടാകേണ്ടത്. ഞങ്ങൾ നടത്തിയത് ഡി.എ വ൪ധന സമരമല്ല, മറിച്ച് അതിജീവനത്തിനുള്ള പോരാട്ടമാണ്.
സ്വയംരക്ഷ നേടാനായി ഒരുമിച്ചുനിന്ന് പോരാടണമെന്ന ബോധ്യം മലയോര ക൪ഷക൪ സ്വീകരിച്ചുകഴിഞ്ഞു. അവ൪ ഇനി സംഘടിതരാണ്. ജീവിക്കാനുള്ള അവകാശം അംഗീകരിച്ചില്ളെങ്കിൽ പ്രതികരിക്കും.
ഇന്ന് അവസാനിപ്പിച്ച സമരം, വരാനുള്ള സമരങ്ങളുടെ തുടക്കമാണ്. വരുംദിവസങ്ങളിൽ വില്ളേജുകളിലും പഞ്ചായത്തുകളിലും വിശദീകരണ യോഗങ്ങളും സമരഭടന്മാ൪ക്ക് സ്വീകരണവും നടക്കും. ഞങ്ങൾ നിതാന്ത ജാഗ്രതയിലായിരിക്കും’ -നേതാക്കൾ പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഫാ. ഡോ. ആൻറണി കൊഴുവനാൽ, ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ, പ്രഫ. ചാക്കോ കാളംപറമ്പിൽ, കെ.എൻ. ചന്ദ്രൻ, മുഹമ്മദ്കുഞ്ഞി പേങ്ങാട്ടിൽ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു. കസ്തൂരിരംഗൻ റിപ്പോ൪ട്ട് നടപ്പാക്കി നവംബ൪ 13ന് പുറപ്പെടുവിച്ച വിജ്ഞാപനം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് റദ്ദ് ചെയ്യുകയോ റിപ്പോ൪ട്ടിലെ ക൪ഷകദ്രോഹ ശിപാ൪ശകൾ ഒഴിവാക്കുകയോ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഫെബ്രുവരി 26 മുതൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.
ഫാ. അജി പുതിയാപറമ്പിൽ, ഒ.ഡി. തോമസ്, സി.എൻ. പുരുഷോത്തമൻ, ജോയി കണ്ണംചിറ, ബിജു കണ്ണന്തറ എന്നിവ൪ ആറു ദിവസം നിരാഹാരമനുഷ്ഠിച്ച് അവശരായതിനെ തുട൪ന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതിനുശേഷം ഫാ. ജിൽസൻ തയ്യിൽ, ഗിരീഷ് ജോൺ, സിജോ മാത്യു കരിനാട്ട്, ജിജി ഇല്ലിക്കൽ, ബാബു മാസ്റ്റ൪ കുരിശിങ്കൽ എന്നിവരാണ് നിരാഹാരമനുഷ്ഠിച്ചത്. അതേസമയം, കേന്ദ്ര സ൪ക്കാ൪ പുറപ്പെടുവിച്ച പുതിയ ഓഫിസ് ഓഫ് മെമ്മോറാണ്ടം ജനവഞ്ചനയാണെന്നാണ് ചൊവ്വാഴ്ച രാത്രി സമിതി നേതാക്കൾ പ്രതികരിച്ചത്. ജനങ്ങളിൽ ആശങ്ക നിലനിൽക്കയാണെന്നും ക൪ഷകരുടെ ആശങ്കകൾ പരിഹരിക്കപ്പെട്ടിട്ടില്ളെന്നും നേതാക്കൾ പ്രസ്താവിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.