റഷ്യയുമായി സംഘര്‍ഷത്തിനില്ളെന്ന് യുക്രെയ്നും ഫ്രാന്‍സും
text_fieldsകിയവ്: യുക്രെയ്നിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്നും സംഘ൪ഷം കുറക്കാൻ ശ്രമം നടത്തുമെന്നും യു.എസ് പ്രസിഡൻറ് ബറാക് ഒബാമ. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ സംഘ൪ഷങ്ങൾക്ക് ഇളവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രശ്നപരിഹാരത്തിനായി അമേരിക്ക സമയം ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെ൪ജീനിയയിൽ ഡെമോക്രാറ്റിക് പാ൪ട്ടി ഒരുക്കിയ അത്താഴവിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുക്രെയ്നിലെ റഷ്യയുടെ ഇടപെടലാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്നും യുക്രെയ്നിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളും റഷ്യയുടെ ഇടപെടൽ ആഗ്രഹിക്കുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. സൈന്യത്തെ തിരിച്ചുവിളിച്ചില്ളെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ റഷ്യ നേരിടേണ്ടിവരുമെന്ന് ഒബാമ മുന്നറിയിപ്പു നൽകി. റഷ്യയുമായുള്ള സംയുക്ത സൈനിക പരിശീലനം, ഉഭയകക്ഷി ച൪ച്ചകൾ തുടങ്ങിയവ അവസാനിപ്പിച്ചതായും പെൻറഗൺ നേരത്തേ അറിയിച്ചിരുന്നു.
ഇതിനിടെ, യുക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി സംഘ൪ഷത്തിനില്ളെന്ന് ഫ്രാൻസും യുക്രെയ്നും പ്രഖ്യാപിച്ചു. റഷ്യൻ ജനതയുമായി നല്ല ബന്ധമാണെന്നും അത് ആ നിലക്ക് തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും യുക്രെയ്നിലെ ഇടക്കാല വിദേശകാര്യമന്ത്രി ആൻഡ്രി ഡെഷ്ചൈറ്റ്സ്യാ പറഞ്ഞു. ഫ്രഞ്ച് നേതാക്കളുമായുള്ള ഒൗദ്യോഗിക കൂടിക്കാഴ്ചക്കുശേഷം മാധ്യപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നം എത്രയും വേഗം അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഫാബിയുസ് പറഞ്ഞു.
ഫ്രാൻസിൻെറ നിലപാട് ജ൪മനി ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി പങ്കുവെക്കുമെന്നും പുടിനുമായി നേരിട്ട് സംഭാഷണത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി സംഭാഷണങ്ങളിലൂടെ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും യുക്രെയ്ൻ വിദേശകാര്യമന്ത്രി പറഞ്ഞു. റഷ്യൻ വിദേശകാര്യമന്ത്രി സെ൪ജി ലാവ്റോവുമായി കൂടിക്കാഴ്ച ഉടൻ ഉണ്ടാകുമെന്നും എന്നാൽ, തീയതി തീരുമാനിച്ചിട്ടില്ളെന്നും അദ്ദേഹം അറിയിച്ചു.
യു.എസ് പ്രസിഡൻറ് ബറാക് ഒബാമ ജ൪മൻ ചാൻസല൪ അംഗലാ മെ൪കലുമായി യുക്രെയ്ൻ പ്രശ്നത്തെക്കുറിച്ച് ടെലിഫോണിൽ സംഭാഷണം നടത്തി. യുദ്ധമുഖത്തുനിന്ന് യുക്രെയ്ൻ പിന്മാറുകയും ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ ശക്തികൾ റഷ്യക്കെതിരായ നിലപാടിൽ അയവുവരുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഒബാമയുടെ വിളി.
യുക്രെയ്നിലെ റഷ്യൻ സൈനിക ഇടപെടലിനെതിരായി പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണ നേടിയെടുക്കുന്നതിൻെറ ഭാഗമായാണ് ഈ സംഭാഷണങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.