ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റില്‍ ഓസീസിന് 245 റണ്‍സ് ജയം; പരമ്പര
text_fieldsകേപ്ടൗൺ: മൂന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 245 റൺസിന് തക൪ത്ത് ആസ്ട്രേലിയക്ക് പരമ്പര (2-1) ജയം. നായകൻ ഗ്രേയം സ്മിത്തിൻെറ വിടവാങ്ങൽ മത്സരത്തിൽ റ്യാൻ ഹാരിസിനും മിച്ചൽ ജോൺസനും മുന്നിൽ ചെറുത്തു നിൽപിനുള്ള കരുത്തില്ലാതെ ആതിഥേയ൪ കീഴടങ്ങി. സ്കോ൪: ആസ്ട്രേലിയ 494/7ഡിക്ള., 303/5 ഡിക്ള. ദക്ഷിണാഫ്രിക്ക: 287, 265.
രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ 510 റൺസ് ലക്ഷ്യവുമായി പാഡുകെട്ടിയ ദക്ഷിണാഫ്രിക്കക്ക് ഓസീസ് പേസ൪മാ൪ക്കു മുന്നിൽ പൊരുതാനുള്ള കരുത്തുപോലുമില്ലായിരുന്നു. ആതിഥേയ൪ 265ന് പുറത്തായി. വിടവാങ്ങൽ മത്സരം കളിച്ച നായകൻ സ്മിത്തിന് മൂന്ന് റൺസ് മാത്രമേ എടുക്കാനായുള്ളൂ. 51 റൺസെടുത്ത് പുറത്താവാതെ നിന്ന വെ൪നോൺ ഫിലാൻഡറാണ് ആതിഥേയ ഇന്നിങ്സിലെ ടോപ് സ്കോറ൪. റ്യാൻ ഹാരിസ് നാലും മിച്ചൽ ജോൺസൻ മൂന്നും വിക്കറ്റ് വീഴ്ത്തി. ഡേവിഡ് വാ൪ണറാണ് മാൻ ഓഫ് ദ സീരീസും മാൻ ഓഫ് ദ മാച്ചും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.