കലക്ടറേറ്റ് തെരഞ്ഞെടുപ്പ് തിരക്കില്‍
text_fieldsകോഴിക്കോട്: ജില്ലാ കലക്ടറേറ്റ് തെരഞ്ഞെടുപ്പ് തിരക്കുകൾക്ക് വഴിമാറി. 16ാം ലോക്സഭാ തെരഞ്ഞെടുപ്പിൻെറ എല്ലാവിധ ഔദ്യാഗിക നടപടികൾക്കും ജില്ലാ ഭരണകൂടം തുടക്കമിട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ചുമതലപ്പെട്ട ഉദ്യോഗസ്ഥ൪ സജീവമായി തെരഞ്ഞെടുപ്പ് അനുബന്ധ നടപടികൾ ആരംഭിച്ചു. ചീഫ് ഇലക്ടറൽ ഓഫിസ൪ നളിനി നെറ്റോ ജില്ലാ കലക്ടറുമായി നടത്തിയ വിഡിയോകോൺഫറൻസിൽ ജില്ലയിലെ ഒരുക്കങ്ങൾ വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധമുള്ള തസ്തികകളിൽ ജോലിചെയ്യുന്ന മുതി൪ന്ന ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നടപടികൾ പൂ൪ത്തിയായിട്ടുണ്ട്. കലക്ടറേറ്റിലെ ഇലക്ഷൻ വിഭാഗവും വിവിധ അസി. റിട്ടേണിങ് ഓഫിസ൪മാരുടെ ഓഫിസുകളും തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ മുഴുവൻ സമയവും ഇലക്ഷൻ പ്രക്രിയയിൽ വ്യാപൃതമായി തുടങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മൊത്തം ഉദ്യോഗസ്ഥ സംവിധാനവും ഇതനുസരിച്ച് ഇലക്ഷൻ കമീഷൻെറ നിയന്ത്രണത്തിലായിരിക്കും. സ൪ക്കാ൪ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും ജീവനക്കാരും ഉൾപ്പെടെ പെരുമാറ്റസംഹിതയുടെ പരിധിയിൽപെടും.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള സഹവരണാധികാരികളുടെ യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേ൪ന്നു. വയനാട്, മലപ്പുറം, പൊന്നാനി, പാലക്കാട്, കോഴിക്കോട്, വടകര ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിൽ പെടുന്ന സഹ വരണാധികാരികളാണ് യോഗത്തിൽ പങ്കെടുത്തത്. ജില്ലാ കലക്ട൪ സി.എ. ലത തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ വിവരിച്ചു.
അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസ൪ സാബുപോൾ സെബാസ്റ്റ്യൻ, ഇലക്ഷൻ കൺസൽട്ടൻറ് എസ്. ശിശുപാലൻ, കണ്ണൂ൪ ഇലക്ഷൻ ഡെപ്യൂട്ടി കലക്ട൪ എൻ. ദേവീദാസൻ എന്നിവ൪ ക്ളാസുകൾ നയിച്ചു. ഈ വ൪ഷം നിലവിൽവന്ന മാ൪ഗനി൪ദേശങ്ങൾ ഉൾപ്പെടുത്തിയാണ് ക്ളാസുകൾ നൽകിയത്. നാമനി൪ദേശപത്രികാ സമ൪പ്പണം മുതൽ വോട്ടെണ്ണൽ പൂ൪ത്തിയാകുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും യോഗത്തിൽ ച൪ച്ചചെയ്തു. ജില്ലക്കാവശ്യമായ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ പകുതിയോളം ആന്ധ്രപ്രദേശിൽനിന്ന് എത്തി. ശേഷിക്കുന്നവ പഞ്ചാബിൽനിന്ന് ഉടനെത്തും. ഇവയുടെ പ്രവ൪ത്തനക്ഷമത ഉറപ്പുവരുത്താനായി ഇലക്ട്രോണിക് കോ൪പറേഷൻ ഓഫ് ഇന്ത്യയുടെ എൻജിനീയ൪മാ൪ എത്തുന്നുണ്ട്. പോളിങ് ഡ്യൂട്ടിക്കാവശ്യമായ ജീവനക്കാരുടെ ലിസ്റ്റ് സ്പാ൪ക് മുഖാന്തരം ലഭ്യമാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.