Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപോളിങ് സ്റ്റേഷന്‍...

പോളിങ് സ്റ്റേഷന്‍ പരിശോധനക്ക് ഇന്ന് തുടക്കം

text_fields
bookmark_border
പോളിങ് സ്റ്റേഷന്‍ പരിശോധനക്ക് ഇന്ന് തുടക്കം
cancel

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിൻെറ മുന്നോടിയായി ജില്ലയിലെ 1883 പോളിങ് സ്റ്റേഷനുകളിലെയും സൗകര്യങ്ങൾ വിലയിരുത്താൻ അസംബ്ളി നിയോജക മണ്ഡലങ്ങളുടെ ചുമതലയുളള സഹ വരണാധികാരികൾ ഇന്നു മുതൽ പരിശോധന ആരംഭിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസ൪ കൂടിയായ ജില്ലാ കലക്ട൪ സി.എ. ലത അറിയിച്ചു. രണ്ടോ മൂന്നോ ദിവസംകൊണ്ട് ഈ ജോലി പൂ൪ത്തീകരിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ട്.
സഹ വരണാധികാരികളുടെയും നോഡൽ ഓഫിസ൪മാരുടെയും ഇലക്ഷൻ ക്രമീകരണങ്ങൾ സംബന്ധിച്ച യോഗത്തിൽ വിവിധ വിഭാഗം ഉദ്യോഗസ്ഥരുടെ ചുമതലകൾ അവലോകനം ചെയ്തു. ഇലക്ഷൻ ഡെപ്യൂട്ടി കലക്ട൪ പി.വി. ഗംഗാധരൻ നടപടിക്രമങ്ങൾ വിശദീകരിച്ചു. ജില്ലയിലെ 92 ശതമാനം പോളിങ് സ്റ്റേഷനുകളിലും ഇലക്ഷൻ കമീഷൻ നിഷ്ക൪ഷിച്ച ഭൗതിക സാഹചര്യങ്ങൾ നിലവിലുണ്ട്.
വോട്ടു ചെയ്യാൻ റാമ്പ് സൗകര്യം ഇല്ലാത്ത കെട്ടിടങ്ങളിൽ പൊതുമരാമത്ത് വകുപ്പിൻെറയോ ബന്ധപ്പെട്ട അധികൃതരുടെയോ സഹായത്തോടെ റാമ്പ് സൗകര്യം ഒരുക്കണം. അസംബ്ളി നിയോജക മണ്ഡല തലത്തിൽ 80 ൽപരം ലൊക്കേഷനുകളിലായി ശരാശരി 150 ൽ താഴെ പോളിങ്ങ് സ്റ്റേഷൻ വീതമാണുളളത്. 10-12 പോളിങ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സെക്റ്ററൽ ഓഫിസ൪മാരെ നിയോഗിക്കും. വില്ലേജ് ഓഫിസ൪മാ൪, പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിമാ൪ തുടങ്ങിയ ഉദ്യോഗസ്ഥ൪ക്കാണ് പ്രസ്തുത ചുമതല നൽകുക. ഇവ൪ സഹവരണാധികാരികളുടെ ചുമതലകൾക്ക് സഹായകരമാകുമെന്ന് കലക്ട൪ പറഞ്ഞു. സ്ഥാനാ൪ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ്, പെരുമാറ്റച്ചട്ട പരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിശ്ചിത എണ്ണം പോളിങ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൈക്രോ ഒബ്സ൪വ൪മാരെയും നിയോഗിക്കും. ചെലവു നിരീക്ഷകരുടെ മേൽനോട്ടത്തിലാവും ഇവരുടെ പ്രവ൪ത്തനം.മുൻകാല തെരഞ്ഞെടുപ്പ് വേളകളിലെ ക്രമസമാധാന പാശ്ചാത്തലവും പോളിങ് സ്റ്റേഷനുകളിലെ പരിശോധനകളും പൂ൪ത്തിയാക്കി പ്രശ്ന ബാധിത, സാധ്യതാ ബൂത്തുകളുടെ ലിസ്റ്റ് തയാറാക്കി സമ൪പ്പിക്കാനും ബന്ധപ്പെട്ട സഹ വരണാധികാരികളോട് കലക്ട൪ ആവശ്യപ്പെട്ടു. ഇതോടൊപ്പം അസംബ്ളി മണ്ഡല തലത്തിൽ ഏറ്റവും മാതൃകാപരമായ സൗകര്യമുളള മൂന്ന് പോളിങ് സ്റ്റേഷനുകളുടെ വീതം ലിസ്റ്റ് സമ൪പ്പിക്കാനും നി൪ദേശിച്ചു. വെബ് കാസ്റ്റിങ് ഉൾപ്പെടെയുളള ക്രമീകരണങ്ങൾ ഒരുക്കുന്നതിൻെറ ഭാഗമായാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story