2009ല്‍ കോഴിക്കോട്, വടകര മണ്ഡലങ്ങളില്‍ 21,18,857 വോട്ടര്‍മാര്‍
text_fieldsകോഴിക്കോട്: ജില്ലയിൽ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്, വടകര മണ്ഡലങ്ങളിലുണ്ടായിരുന്നത് 21,18,857 വോട്ട൪മാ൪.
ഇവരിൽ 16,53,725 പേ൪ വോട്ടവകാശം വിനിയോഗിച്ചു. കോഴിക്കോട് 75.65ശതമാനവും വടകരയിൽ 80.40ശതമാനവും പോളിങ്ങാണ് രേഖപ്പെടുത്തിയത്.
വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്)4,21,255 വോട്ട് നേടി വിജയിച്ചു. തൊട്ടടുത്ത സ്ഥാനാ൪ഥി സി.പി.എമ്മിലെ അഡ്വ. പി സതീദേവിയെ 56186 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പരാജയപ്പെടുത്തിയത്.
കെ.പി. ശ്രീശൻ (ബി.ജെ.പി) 40391, ടി.പി. ചന്ദ്രശേഖരൻ (സ്വതന്ത്രൻ) 21833, അഡ്വ. കെ നൂറുദ്ദീൻ മുസ്ലിയാ൪(ബി.എസ്.പി) 4481, സതീദേവി(സ്വതന്ത്ര) 3836, പി. സതീദേവി പള്ളിക്കൽ(സ്വതന്ത്ര) 3228, നാറോത്ത് രാമചന്ദ്രൻ (സ്വതന്ത്രൻ) 2751 എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
കോഴിക്കോട് ലോക്സഭാ മണ്ഡലത്തിൽ എം.കെ. രാഘവൻ (കോൺഗ്രസ്) 3,42,309 വോട്ട് നേടി വിജയിച്ചു.
തൊട്ടടുത്ത എതി൪ സ്ഥാനാ൪ഥി സി.പി.എമ്മിലെ അഡ്വ. പി.എ. മുഹമ്മദ് റിയാസ് 3,41,471 വോട്ട് നേടി. 838 വോട്ടിൻെറ ഭൂരിപക്ഷത്തിനാണ് എം.കെ.രാഘവൻ വിജയിച്ചത്. ബി.ജെ.പിയിലെ വി. മുരളീധരന് 89,718 വോട്ട് ലഭിച്ചു.
അഡ്വ. പി. കുമാരൻകുട്ടി (സ്വതന്ത്രൻ) 5871, എ.കെ. അബ്ദുൽ നാസ൪(ബി.എസ്.പി) 4044, ഡോ. ഡി. സുരേന്ദ്രനാഥ്(സ്വതന്ത്രൻ)2257, കെ. രാഘവൻ (സ്വതന്ത്രൻ) 1740, റിയാസ്(സ്വതന്ത്രൻ) 1728, കെ. വിനോദ് (സ്വതന്ത്രൻ)1629, അഡ്വ. സാബി ജോസഫ്(സ്വതന്ത്രൻ)1163, പി.എ. മുഹമ്മദ് റിയാസ് (സ്വതന്ത്രൻ)1109, എം. രാഘവൻ(സ്വതന്ത്രൻ)1033, കെ. മുഹമ്മദ് റിയാസ്(സ്വതന്ത്രൻ) 1026, പി. രാമചന്ദ്രൻ നായ൪(സ്വതന്ത്രൻ) 1005, പി. മുഹമ്മദ് റിയാസ്(സ്വതന്ത്രൻ)980, മുണ്ടൂ൪ മുഹമ്മദ് ഹാജി(സ്വതന്ത്രൻ) 495 എന്നിവരുമാണ് മത്സരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.