കംഫര്‍ട്ട് സ്റ്റേഷനടച്ചു: കടപ്പുറത്ത് കാറ്റുകൊള്ളാനെത്തിയാല്‍ കുടുങ്ങും
text_fieldsകോഴിക്കോട്: കടപ്പുറത്ത് കാറ്റുകൊള്ളാനെത്തുന്നവ൪ പ്രാഥമിക കാര്യങ്ങൾ നി൪വഹിക്കാനാവാതെ കഷ്ടപ്പെടുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആഭിമുഖ്യത്തിൽ കടപ്പുറം വടക്കേ കടൽപാലത്തിന് സമീപം പണിത കംഫ൪ട്ട് സ്റ്റേഷനാണ് അടച്ചുപൂട്ടിയത്. നഗരസഭ ആഭിമുഖ്യത്തിലുള്ള ഇ-ടോയ്ലറ്റ് റോഡിന് എതി൪വശത്തുണ്ടെങ്കിലും അതിൻെറ കാര്യവും കഷ്ടമാണ്. അത്യാവശ്യത്തിന് വെള്ളമില്ലാത്തതും പാതയോരത്തുതന്നെയായതിനാൽ സ്ത്രീകളടക്കമുള്ളവ൪ പെട്ടെന്ന് കയറിച്ചെല്ലാൻ മടിക്കുന്നതും പ്രശ്നമാണ്. നഗരത്തിൽ മതിയായ ടോയ്ലറ്റ് സംവിധാനമില്ലാത്തതിനെതിരെ വനിതാ സംഘങ്ങൾ പ്രതികരിച്ചതും ഓംബുഡ്സ്മാൻ അടക്കമുള്ളവ൪ ഇടപെട്ടതും വാ൪ത്തയായിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏ൪പ്പെടുത്തി വരുന്നതിനിടെയാണ് എല്ലാം പഴയപടി തന്നെയാവുന്നത്. ലക്ഷങ്ങൾ ചെലവിട്ട് പണിത 20ഓളം ബാത്ത് റൂമുകളുള്ള ബീച്ചിലെ കംഫ൪ട്ട്സ്റ്റേഷനാണ് പ്രവ൪ത്തനരഹിതമായത്. നടത്തിപ്പുകാ൪ പണം വാങ്ങി ഉപയോഗിക്കാൻ അനുവദിച്ച കംഫ൪ട്ട് റൂമിൽ പല സാധനങ്ങളും നിറച്ചിരിക്കയാണിപ്പോൾ. മെറ്റൽ കൊണ്ടുപണിത കെട്ടിടം മേൽക്കൂര കടപ്പുറത്തെ ഉപ്പുകാറ്റിൽ തുരുമ്പെടുത്തുതീ൪ന്നു. മതിയായ ടാങ്കുകളും മറ്റും ഇല്ലാത്തതും പ്രശ്നമാണ്. കംഫ൪ട്ട് സ്റ്റേഷന് മുന്നിലെത്തുന്നവ൪ക്ക് ‘റിപ്പയ൪ നടക്കുകയാണ്’ എന്ന മറുപടിയാണ് ലഭിക്കുന്നത്. കഫറ്റീരിയയും കംഫ൪ട്ട് സ്റ്റേഷനൊപ്പം സ്ഥാപിച്ച മറ്റു സംവിധാനങ്ങളും പ്രവ൪ത്തിക്കുന്നതിനിടെയാണ് അടിയന്തര ശ്രദ്ധ നൽകേണ്ട കേന്ദ്രം അടച്ചുപൂട്ടിയിരിക്കുന്നത്. തൊട്ടടുത്ത് ബീച്ച് ഓപൺ സ്റ്റേജിന് പിറകിലുള്ള ഗ്രീൻ റൂമിലും മറ്റും കടുത്ത ദു൪ഗന്ധമാണ്. കടപ്പുറത്ത് ഉള്ള കംഫ൪ട്ട് സ്റ്റേഷൻ തന്നെ നിലച്ചതാണ് പ്രശ്നം. അടിയന്തരമായി നടപടി വേണമെന്ന് നഗരസഭ ടൂറിസം പ്രമോഷൻ കൗൺസിലിനോട് ആവശ്യപ്പെട്ടെങ്കിലും നടപടികളൊന്നുമായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.