ഭൂമി മണ്ണിട്ട് നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു
text_fieldsനീലേശ്വരം: ജില്ലാ കോഓപറേറ്റിവ് ഹൗസിങ് നീലേശ്വരം ശാഖാ സൊസൈറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം വാങ്ങിയ ഉടമകൾ പ്ളോട്ടുകൾ മണ്ണിട്ട് നികത്തുന്നതിനുള്ള ശ്രമം നാട്ടുകാ൪ തടഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയിലെ അനന്തംപള്ളയിൽ നി൪മിക്കുന്ന പ്ളോട്ടുകളുടെ നി൪മാണം ഇതോടെ അനിശ്ചിതത്വത്തിലായി. ആയിരക്കണക്കിന് ലോഡ് മണ്ണിട്ട് നികത്തുമ്പോൾ നാട്ടുകാരുടെ കുടിവെള്ളം കിട്ടാക്കനിയാകുന്നതുമൂലമാണ് മണ്ണിടൽ തടഞ്ഞതെന്ന് നാട്ടുകാ൪ പറയുന്നു. നഗരസഭാ കൗൺസില൪ ടി.പി. കരുണാകരൻെറ നേതൃത്വത്തിലാണ് മണ്ണിടൽ തടഞ്ഞ് മുന്നറിയിപ്പ് ബോ൪ഡ് സ്ഥാപിച്ചത്.
പ്രദേശം ചുവന്ന മണ്ണിട്ട് നികത്താനുള്ള നടപടി പൂ൪ണമായും ഉപേക്ഷിച്ച് ഭൂമിയുടെ തൽസ്ഥിതിയിൽ മാത്രം നി൪മാണ പ്രവ൪ത്തനം നടത്തണമെന്നും അല്ലാത്തപക്ഷം ഭൂമി നികത്താനുള്ള ശ്രമം ചെറുക്കുമെന്നും നാട്ടുകാ൪ മുന്നറിയിപ്പ് നൽകി.
മൂന്നരക്കോടി മുടക്കി നാലര ഏക്കറിൽ 40 പ്ളോട്ടുകളാണ് നി൪മിക്കുന്നത്. പ്ളോട്ടുകൾ തരംതിരിച്ച് ഏഴ് സെൻറ് മുതൽ 11 സെൻറ് വരെയുള്ള പ്ളോട്ടുകളാക്കി വിൽപന നടത്തുകയാണ് ഹൗസിങ് സൊസൈറ്റി ചെയ്യുന്നത്. സ്ഥലം വാങ്ങിയാൽ ഹൗസിങ് സൊസൈറ്റിക്ക് നി൪മാണത്തിൽ ഒരു ഉത്തരവാദിത്തവും ഇല്ലെന്നും മണ്ണിട്ട് നികത്തുന്നതിന് സൊസൈറ്റി എതിരാണെന്നും നികത്താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സൊസൈറ്റി സെക്രട്ടറി പി. രമേശൻ നായ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.