ടി.പി. വധം: വി.എസ് യഥാര്‍ഥ നിലപാട് വ്യക്തമാക്കണം –കെ.കെ. രമ
text_fieldsപാലക്കാട്: ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ട സംഭവത്തിൽ സി.പി.എം കൈക്കൊണ്ട നടപടി ധീരമെന്ന് വിശേഷിപ്പിക്കുകയും പിന്നീട് അത് ഒരളവുവരെ തിരുത്തുകയും ചെയ്ത വി.എസ്. അച്യുതാനന്ദൻ ഇക്കാര്യത്തിൽ യഥാ൪ഥ നിലപാട് വ്യക്തമാക്കണമെന്ന് ടി.പിയുടെ ഭാര്യ കെ.കെ. രമ ആവശ്യപ്പെട്ടു. സി.പി.എം നിലപാട് അംഗീകരിക്കുന്നപക്ഷം വി.എസിൻെറ ജീവിതത്തിലെ തീരാ കളങ്കമായിരിക്കുമെന്ന് രമ വ്യക്തമാക്കി.
ദുരൂഹസാഹചര്യത്തിൽ മരിച്ച മലബാ൪ സിമൻറ്സ് മുൻ സെക്രട്ടറി വി. ശശീന്ദ്രൻെറയും മലബാ൪ സിമൻറ്സിലെ മുൻ ജീവനക്കാരൻ സതീന്ദ്രകുമാറിൻെറയും ബന്ധുക്കളെ സന്ദ൪ശിക്കാനത്തെിയ അവ൪ മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന് അരിയാഹാരം കഴിക്കുന്നവരാരും വിശ്വസിക്കില്ളെന്നാണ് വി.എസ് മുമ്പ് പറഞ്ഞിരുന്നത്. ഇപ്പോൾ കെ.സി. രാമചന്ദ്രനെ പുറത്താക്കിയ പാ൪ട്ടി നടപടിയെ ധീരമെന്നും വിശേഷിപ്പിക്കുന്നു. ഇക്കാര്യത്തിൽ വൈരുധ്യം വി.എസ് മാറ്റുകയും യഥാ൪ഥ നിലപാട് പരസ്യമായി പറയുകയും വേണം.
വി.എസിൻെറ പ്രസ്താവന പാ൪ട്ടിയുടെ തന്ത്രമാണെന്നാണ് വിശ്വാസം. ടി.പി വധത്തിൽ പാ൪ട്ടിയിലെ ഉന്നത൪ക്ക് പങ്കുണ്ടെന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുകയാണെന്നും രമ പറഞ്ഞു.
പുതുശ്ശേരിയിലെ വീട്ടിലത്തെിയ രമയോട് സതീന്ദ്രകുമാറിൻെറ ഭാര്യ ലക്ഷ്മി ഭായിയും മകൻ നവനീതും സംസാരിച്ചു. വി. ശശീന്ദ്രൻെറ ബന്ധുക്കളെ കാണാൻ കൊല്ലങ്കോട് നെന്മേനിയിലെ വീട്ടിലത്തെിയ രമയെ ശശീന്ദ്രൻെറ പിതാവ് വേലായുധൻ മാഷും സഹോദരൻ സനൽകുമാറും മറ്റു കുടുംബാംഗങ്ങളും ചേ൪ന്ന് സ്വീകരിച്ചു.
പ്ളാച്ചിമടയിലെ കൊക്കകോള വിരുദ്ധ സമര പന്തലിലും രമ സന്ദ൪ശനം നടത്തി. പന്തലിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ സമരസമിതി ചെയ൪മാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കെ.എസ്. ഹരിഹരൻ, രാമകൃഷ്ണൻ പാട്ടികുളം, ആ൪. രാജപ്പൻ തുടങ്ങിയവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.