ചെന്നിത്തലയുടെ പ്രസംഗം: കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം
text_fieldsകോഴിക്കോട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കാരന്തൂ൪ മ൪ക്കസിലെ പ്രസംഗം കാന്തപുരം വിഭാഗത്തിൻെറ അഴിഞ്ഞാട്ടങ്ങൾക്കും ആത്മീയ ചൂഷണങ്ങൾക്കും പരസ്യ പിന്തുണ നൽകലും സമുദായ വിഭാഗീയത പ്രോത്സാഹിപ്പിക്കലുമാണെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും ന്യായമായ രീതിയിൽ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ആഭ്യന്തര മന്ത്രിയുടെ നിലപാട് സ൪ക്കാറിനോ കോൺഗ്രസിനോ ഗുണംചെയ്യില്ളെന്നും എസ്.കെ.എസ്.എസ്.എഫ് എക്സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
ഈ സ൪ക്കാ൪ വന്നശേഷം ആഭ്യന്തര വകുപ്പിൻെറ ഭാഗത്തുനിന്ന് നിരവധി എതി൪പ്പുകൾ സമസ്തക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. സമസ്തയുടെ മദ്റസകളിലും പള്ളികളിലും കാന്തപുരം വിഭാഗത്തിന് ആധിപത്യം നേടിക്കൊടുക്കാൻ പൊലീസ് ശ്രമിച്ചതും അകാരണമായി അക്രമം അഴിച്ചുവിട്ട കാന്തപുരം വിഭാഗത്തിന് പരിരക്ഷ നൽകിയതും സംഘടന മറന്നിട്ടില്ല. വോട്ടുവാങ്ങി അധികാരത്തിലേറി കൊഞ്ഞനംകുത്തുകയും അധികാരം ദുരുപയോഗം ചെയ്ത് തക൪ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കോൺഗ്രസ് മന്ത്രിമാരുടെ നിലപാട് തലമറന്ന് എണ്ണതേക്കുന്നതിന് തുല്യമാണെന്നും കുറ്റപ്പെടുത്തി.
കുഞ്ഞാലൻകുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് മുബശ്ശി൪ തങ്ങൾ, കോയ ദാരിമി, ബഹാഉദ്ദീൻ റഹ്മാനി, ഫൈസൽ ഫൈസി, കാസിം നിസാമി, മിദ്ലാജ് അലി, ശ൪ഹബീൽ മഅ്റൂഫ്, നൂറുദ്ദീൻ ഫൈസി, റാഷിദ് അശ്അരി, സിറാജ് ഫൈസി, കബീ൪ റഹ്മാനി, സുബുലുസ്സലാം സംസാരിച്ചു. ടി.പി. സുബൈ൪ മാസ്റ്റ൪ സ്വാഗതവും ഒ.പി.എം അഷ്റഫ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.