‘ക്ഷീര സഹകരണസംഘങ്ങളുടെ ശമ്പള പരിഷ്്കരണത്തിന് കമ്മിറ്റി രൂപവത്കരിക്കണം’
text_fieldsനിലമ്പൂ൪: ക്ഷീര സഹകരണ സംഘങ്ങളുടെ ശമ്പള പരിഷ്കരണത്തിന് പുതിയ കമ്മിറ്റി രൂപവത്കരിക്കണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ളോയീസ് ഫ്രണ്ട്(ഡയറി സെൽ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
നിലമ്പൂ൪ ഗ്രീൻ ആ൪ട്ട് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം നിലമ്പൂ൪ നഗരസഭ ചെയ൪മാൻ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ. മുഹമ്മദുണ്ണി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി ചാൾസ് ആൻറണി മുഖ്യപ്രഭാഷണം നടത്തി.
മിൽമ ചെയ൪മാൻ പി.ടി. ഗോപാലക്കുറുപ്പ്, കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, വി. സുധാകരൻ, ടി.പി. ഉസ്മാൻ, കെ.കെ. ജോ൪ജുകുട്ടി, ജോ൪ജ് ഫിലിപ്പ്, കെ. ഉഷാകുമാരി എന്നിവ൪ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഡയറി സെൽ ജില്ലാ സെക്രട്ടറി ജി. മനോജ് കുമാ൪ അധ്യക്ഷത വഹിച്ചു.
വിവിധ വിഷയങ്ങളിൽ ക്ളാസുകളും ഉണ്ടായി. ജില്ലാ കമ്മിറ്റി ഭാരവാഹികൾ: പി. ശിവശങ്കരൻ (പ്രസി), എ.ആ൪. വിനോദ് കുമാ൪, ഡെയ്സി മത്തായി, ദശരഥരാജൻ (വൈസ് പ്രസി), ജി. മനോജ് കുമാ൪ (ജന. സെക്ര), എം. രജേഷ് കുമാ൪(സെക്ര), കെ. പ്രീതി(ട്രഷ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.