പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു
text_fieldsപത്തനംതിട്ട: വാഴമുട്ടത്ത് പാചക വാതക സിലിണ്ട൪ പൊട്ടിത്തെറിച്ച് വീട് തക൪ന്നു. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. വാഴമുട്ടം ഈസ്റ്റ് ഷാജി സദനത്തിൽ സന്തോഷിൻെറ വീടാണ് തക൪ന്നത്.
ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ശക്തമായ ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ വീടിൻെറ മേൽക്കൂര തെറിച്ചുപോയി.
ഞായറാഴ്ച രാവിലെ ഏട്ടോടെ വീട് പൂട്ടി സന്തോഷിൻെറ ഭാര്യയും കുട്ടികളും സഹോദരിയും ക്ഷേത്രത്തിലേക്ക് പോയിരുന്നു. വീട്ടുടമ സന്തോഷ് സമീപത്തെ വയലിൽ കൃഷിപ്പണി ചെയ്യുകയായിരുന്നു. ശക്തമായ സ്ഫോടനത്തിൻെറ പ്രകമ്പനത്തിൽ സമീപ വീടുകൾക്കും കുലുക്കം അനുഭവപ്പെട്ടു. ഭൂമി കുലുക്കമാണെന്ന്് കരുതി വീടുകളിൽനിന്ന് പരിഭ്രാന്തരായ ആൾക്കാ൪ പുറത്തേക്ക് ഇറങ്ങിയോടി.
ആൾക്കാ൪ ഓടിക്കൂടിയപ്പോഴേക്കും വീടിൻെറ ഒരു ഭാഗം പൂ൪ണമായും തക൪ന്ന് നിലംപതിച്ചു. വീട്ടുപകരണങ്ങൾ പൂ൪ണമായും നശിച്ചു.
സ്ഫോടന ശക്തിയിൽ വീടിൻെറ ജനാലാകളും വാതിലുകളും ഇളകി തെറിച്ചു. ഭിത്തികൾ വിണ്ടുകീറി. തീ പടരാതിരുന്നതും വൈദ്യുതി ബന്ധം ഇല്ലാതിരുന്നതും മൂലം വൻ ദുരുന്തം ഒഴിവായി. മൂന്നു കിലോമീറ്ററിനപ്പുറം സ്ഫോടനത്തിൻെറ ശബ്ദം കേട്ടതായി നാട്ടുകാ൪ പറയുന്നു. സ്ഫോടനം നടന്ന വീടിൻെറ 200 മീറ്റ൪ അകലെ വരെ വീടിൻെറ ജനാലച്ചില്ലുകളും വീട്ടുപകരണങ്ങളും തെറിച്ചുകിടക്കുന്നുണ്ട്.
പത്തനംതിട്ടയിൽനിന്ന് ഫ൪ഫോഴ്സ്, പൊലീസ്, കെ.എസ്.ഇ.ബി അധികൃ൪ എന്നിവ൪ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
കലക്ട൪ ബി.മോഹനൻ സംഭവ സ്ഥലം സന്ദ൪ശിച്ച് ദുരന്തമുണ്ടായ വീട്ടുടമക്ക്് അടിയന്തര സഹായം നൽകാനും സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും നി൪ദേശം നൽകി. ജില്ലാപഞ്ചായത്ത് അംഗം റോബിൻ പീറ്ററും കലക്ടറോടൊപ്പം വീട് സന്ദ൪ശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.