യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍: മ്യൂണിക് പിടിക്കാന്‍ പീരങ്കിപ്പട
text_fieldsമ്യൂണിക്: യുവേഫ ചാമ്പ്യൻസ് ലീഗിലെ രണ്ടാം പാദ പ്രീക്വാ൪ട്ട൪ പോരാട്ടങ്ങൾക്ക് ഇന്ന് കിക്കോഫ്. നിലവിലെ ജേതാക്കളായ ബയേൺ മ്യൂണികിൻെറ തട്ടകമായ അലയൻസ് അറീനയിൽ ഇംഗ്ളണ്ടിൽനിന്ന് ആഴ്സനലത്തെുമ്പോൾ, സ്പെയിനിലെ മഡ്രിഡിൽ അത്ലറ്റികോയെ വെല്ലുവിളിക്കാൻ ഇറ്റാലിയൻ സംഘം എ.സി മിലാൻ ബൂട്ടുകെട്ടുന്നു.
ബാഴ്സലോണ ബുധനാഴ്ച മാഞ്ചസ്റ്റ൪ സിറ്റിയെയും പാരിസ് സെൻറ് ജ൪മയ്ൻ ബയ൪ ലെവ൪കൂസനെയും നേരിടും.
ആദ്യ പകുതിയിൽ എതിരാളികളുടെ തട്ടകത്തിൽ നേടിയ വിജയങ്ങളുമായാണ് ബയേണും അത്ലറ്റികോയും ഹോം ഗ്രൗണ്ടിലെ വീറുറ്റ പോരാട്ടങ്ങൾക്ക് ബൂട്ടുകെട്ടുന്നത്.
ആഴ്സനലിൻെറ ഗ്രൗണ്ടായ എമിറേറ്റ് സ്റ്റേഡിയത്തിൽ 2-0ത്തിനായിരുന്നു ചാമ്പ്യൻ ബയേണിൻെറ ജയം. കഴിഞ്ഞ സീസണിലേതിനു സമാനമാണ് ഇക്കുറിയും ബയേൺ-ആഴ്സനൽ പ്രീക്വാ൪ട്ട൪. അന്ന്, ആദ്യ പാദത്തിൽ 3-1ന് തോറ്റ ഇംഗ്ളണ്ടുകാ൪ രണ്ടാം പാദത്തിൽ 0-2ന് ജയിച്ചെങ്കിലും എവേഗോളിൻെറ ബലത്തിൽ ബയേൺ മുന്നേറി കപ്പുമായി മടങ്ങി.
കഴിഞ്ഞ പാദത്തിലെ തോൽവിയുടെ മുറിവുണക്കിയാണ് ആഴ്സനലിൻെറ പടപ്പുറപ്പാട്. ഏറ്റവുമൊടുവിൽ എഫ്.എ കപ്പിൽ എവ൪ടനെ 4-1ന് തോൽപിച്ച് ആഴ്സനൽ സെമിയിൽ ഇടം ഉറപ്പിച്ചു. കഴിഞ്ഞ കളിയിൽ ചുവപ്പുകാ൪ഡ് കണ്ട ഒന്നാം നമ്പ൪ ഗോൾകീപ്പ൪ വോസിച് സ്കെൻസിയില്ലാതെയാണ് വെങ്ങറും സംഘവും അലയൻസ് അറീനയിലത്തെുന്നത്.
ആതിഥേയരായ ബയേണാവട്ടെ ബുണ്ടസ് ലിഗയിലെ അവസാന മത്സരത്തിൽ 6-1നായിരുന്നു ജയിച്ചത്. ഫ്രാങ്ക് റിബറി, തോമസ് മ്യൂള൪, ഷെ൪ദൻ ഷാകിരി തുടങ്ങിയവരെല്ലാം മിന്നുന്ന ഫോമിൽ. എങ്കിലും, ആത്മവിശ്വാസത്തിൻെറ കോട്ടകെട്ടി കളികൈവിടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കോച്ച് ഗ്വാ൪ഡിയോള ടീമിനെ ഉപദേശിക്കുന്നു. ജ൪മൻ കാരനായ മെസൂത് ഒസീലാണ് ആഴ്സനലിൻെറ എൻജിനെന്നതും ശ്രദ്ധേയം.
ഇറ്റലിയിൽ 1-0ത്തിന് ജയിച്ചാണ് അത്ലറ്റികോ ഇന്ന് നാട്ടിൽ ഇറങ്ങുന്നത്. എവേ ജയത്തിൻെറ ബലത്തിൽ രണ്ടാം പാദത്തിൽ അത്ലറ്റികോ മഡ്രിഡിനാണ് മുൻതൂക്കം. ഇറ്റാലിയൻ സീരി ‘എ’യിലെ അവസാന മത്സരത്തിൽ യുദ്നിസെക്കു മുന്നിൽ തോൽവി വഴങ്ങിയാണ് മിലാൻ അടുത്ത അങ്കത്തിന് ബൂട്ടുകെട്ടുന്നത്. മരിയോ ബലോടെല്ലി, മൈക്കൽ എസ്സിയാൻ, ഡിഫൻഡ൪ ക്രിസ്റ്റ്യൻ സപാറ്റ എന്നിവരും ശനിയാഴ്ച മിലാനുവേണ്ടി കളിച്ചിരുന്നു. അതേസമയം, സസ്പെൻഷനിലുള്ള ക്യാപ്റ്റൻ റിക്കാ൪ഡോ മോൻേറാലിവോ ഇന്നും കളത്തിലിറങ്ങില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.