ശിക്ഷ വിധിച്ച് അഞ്ചുവര്‍ഷത്തിനുശേഷം പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായില്ളെന്ന് കണ്ടത്തെി
text_fieldsകൊച്ചി: ഇരട്ടക്കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട് അഞ്ചുവ൪ഷമായി സെൻട്രൽ ജയിലിൽ കഴിയുന്ന രണ്ടുപ്രതികൾ പ്രായപൂ൪ത്തിയാകാത്തവരായിരുന്നുവെന്ന് ഹൈകോടതിയുടെ കണ്ടത്തെൽ. ഇവരുടെ വിചാരണ നടപടികൾ ജുവനൈൽ ആക്ട് പ്രകാരം നടപ്പാക്കാത്തതിന് ഹൈകോടതി കോട്ടയം പൊലീസ് ജില്ലാ മേധാവിയോട് വിശദീകരണം തേടി. ഇവരുടെ വിചാരണ മുതി൪ന്നവ൪ക്കുള്ള സെഷൻസ് കോടതിയിൽ നടന്നത് സംബന്ധിച്ച് വിശദീകരണം സമ൪പ്പിക്കാനാണ് ജസ്റ്റിസ് വി.കെ. മോഹനൻ, ജസ്റ്റിസ് ബി. കെമാൽപാഷ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻെറ ഉത്തരവ്.
കോട്ടയം പുതുപ്പള്ളി കൈനറ്റിക് റബേഴ്സ് സ്ഥാപനയുടമ ഒഡിഷ സ്വദേശികളായ ശ്രീധ൪, ഭാര്യ സ്വരാജ്യലക്ഷ്മി എന്നിവരുടെ കൊലപാതക്കേസിലെ പ്രതികളുടെ അപ്പീൽ ഹരജി പരിഗണിക്കവേയാണ് രണ്ട് പേ൪ സംഭവ സമയത്ത് പ്രായപൂ൪ത്തിയാകാത്തവരായിരുന്നുവെന്ന് രേഖകൾ പരിശോധിച്ച കോടതി കണ്ടത്തെിയത്്.
2008 ഏപ്രിൽ 13നാണ് അസം സ്വദേശികളായ അഞ്ച് പ്രതികളടങ്ങുന്ന സംഘം സ്വ൪ണാഭരണങ്ങളും പണവും കവരാനായി ഇരുവരെയും കൊലപ്പെടുത്തിയത്. ഒന്നാം പ്രതി ആത്മഹത്യ ചെയ്തു. തുട൪ന്ന് ശേഷിക്കുന്ന നാലുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി പ്രദീപ് ബോറക്ക് കോട്ടയം സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. മൂന്ന്, നാല്, അഞ്ച് പ്രതികളായ പ്രശാന്ത് പുകാൻ, ദിപ്കാ൪ ചാഗ്മേ, ദിലീപ് ഗോഗോയ് എന്നിവ൪ക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചു. 2010 നവംബ൪ 15നാണ് വിധിയുണ്ടായത്. അന്നു മുതൽ പ്രതികൾ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിയുകയാണ്.
സംഭവ സമയത്ത് തങ്ങൾക്ക് പ്രായപൂ൪ത്തിയായിരുന്നില്ളെന്നും ഇക്കാര്യം പല തവണ പൊലീസിനെ അറിയിച്ചിട്ടും അവ൪ പരിഗണിച്ചില്ളെന്നുമാണ് മൂന്ന്, നാല് പ്രതികൾ അപ്പീലിൽ ചൂണ്ടിക്കാട്ടിയത്. പൊലീസിന് ഭാഷ മനസ്സിലാവാത്തതായിരുന്നു കാരണം. വിചാരണ സമയത്തും ദ്വിഭാഷിയുടെ സേവനം ലഭ്യമാക്കിയില്ല. ശിക്ഷ വിധിച്ച ശേഷം രണ്ടു പ്രതികളും ബന്ധുക്കൾ മുഖേന അവരുടെ സ്കൂൾ സ൪ട്ടിഫിക്കറ്റുകൾ വരുത്തി ജയില൪ക്ക് കൈമാറുകയായിരുന്നു. 1991ലാണ് ജനനം എന്നാണ് ആദിവാസി മേഖലയിൽനിന്നുള്ള രണ്ടുപേരുടെയും സ്കൂൾ സ൪ട്ടിഫിക്കറ്റുകളിൽ കാണുന്നത്. ഇതു പ്രകാരം സംഭവ സമയത്ത് ഇവ൪ക്ക് 17 വയസ്സാണ് പ്രായം. തങ്ങളെ സെഷൻസ് കോടതിയിൽ വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയത് ജുവനൈൽ നിയമത്തിൻെറ ലംഘനമാണെന്നും ശിക്ഷ റദ്ദാക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു.
കേസ് പരിഗണിക്കുമ്പോൾ കോടതി തന്നെ പ്രതികളുടെ പ്രായം സംബന്ധിച്ച് സംശയമുന്നയിക്കുകയായിരുന്നു. തുട൪ന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടി. കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.