Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_right...

കോര്‍പറേറ്റുകള്‍ക്കൊരു സേവന അജണ്ട

text_fields
bookmark_border
കോര്‍പറേറ്റുകള്‍ക്കൊരു സേവന അജണ്ട
cancel

സാമൂഹിക സേവനരംഗത്തിന് കരുത്തേകുന്ന തരത്തിൽ കമ്പനിനിയമത്തിൽ ഈയിടെ വരുത്തിയ മാറ്റം പൊതുവെ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പുതിയ കമ്പനിനിയമത്തിൽ കോ൪പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധത (കോ൪പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി -സി.എസ്.ആ൪) കൂടുതൽ വിപുലമാക്കുകയും കോ൪പറേറ്റ് ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച ചട്ടങ്ങൾ കേന്ദ്രസ൪ക്കാ൪ വിജ്ഞാപനം ചെയ്യുകയും ചെയ്തിരിക്കുന്നു. 500 കോടി രൂപക്കുമേൽ മൊത്തം ആസ്തിയോ 1000 കോടി രൂപ വരുമാനമോ അഞ്ച് കോടി രൂപക്കുമേൽ അറ്റാദായമോ ഉള്ള കമ്പനികൾ, മൂന്നുവ൪ഷത്തെ ശരാശരി അറ്റാദായത്തിൻെറ രണ്ടു ശതമാനം ‘സി.എസ്.ആ൪’ പ്രവ൪ത്തനങ്ങൾക്കായി ചെലവഴിക്കണമെന്നാണ് പുതിയ നിയമം പറയുന്നത്. ഏപ്രിൽ ഒന്നു മുതൽ ചട്ടങ്ങൾ പ്രാബല്യത്തിലാകും. സി.എസ്.ആ൪ പ്രവ൪ത്തനങ്ങളുടെ പട്ടികയിൽ കുറെയധികം ഇനങ്ങൾ കൂട്ടിച്ചേ൪ത്തിട്ടുണ്ട്. രോഗപ്രതിരോധം, പൊതു ശുചിത്വം, കുടിവെള്ളം ലഭ്യമാക്കൽ, ദേശീയ പൈതൃകങ്ങളുടെ സംരക്ഷണം, ഗ്രാമീണ വികസനം, മുൻ സൈനികരുടെ ക്ഷേമം, വനിതകൾക്കും അനാഥ൪ക്കും വയോജനങ്ങൾക്കുമുള്ള വാസകേന്ദ്രങ്ങൾ ഉണ്ടാക്കൽ, പിന്നാക്കക്ഷേമം തുടങ്ങിയവ കമ്പനികൾക്ക് ഏറ്റെടുക്കാവുന്ന പദ്ധതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസരംഗം മെച്ചപ്പെടുത്തലും പരിസ്ഥിതിസുരക്ഷയും ലിംഗനീതിയും പട്ടിണിനി൪മാ൪ജനവുമൊക്കെ ഇങ്ങനെ കോ൪പറേറ്റ് പ്രോജക്ടുകളായി വരാം. അതേസമയം, സ൪ക്കാ൪ ഫണ്ടുകൾക്കും രാഷ്ട്രീയ പാ൪ട്ടികൾക്കുമുള്ള സംഭാവനകൾ സി.എസ്.ആ൪ പ്രവ൪ത്തനങ്ങളായി കണക്കാക്കില്ളെന്ന് നിയമത്തിൽ വ്യക്തത വരുത്തിയിട്ടുമുണ്ട്. ഇന്ത്യയിൽ പ്രവ൪ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്കും നിയമം ബാധകമാണ്.
പുതിയ വിജ്ഞാപനത്തിൻെറ നല്ല വശമാണ്, സി.എസ്.ആറിനെ സംബന്ധിച്ച് ഇപ്പോൾ വരുത്തിയ വ്യക്തത. ഇതുവരെ സാമൂഹിക സേവനമെന്ന പേരിൽ കമ്പനികൾ നടത്തിവന്നത് സ്വയം സേവനമായിരുന്നു. സ്വന്തക്കാരുടെ പേരിൽ ഏതെങ്കിലും സന്നദ്ധ സംഘമുണ്ടാക്കി അതിന് ഫണ്ട് നൽകുക, രാഷ്ട്രീയ പാ൪ട്ടികൾക്ക് നൽകുന്നതെല്ലാം സി.എസ്.ആറിൻെറ കണക്കിലെഴുതുക തുടങ്ങിയ രീതികൾ പതിവാണ്. ഇതിനുപകരം, സമൂഹത്തിന് ശരിക്കും പ്രയോജനപ്പെടുന്ന പരിപാടികളാണ് കമ്പനികൾ ഏറ്റെടുക്കേണ്ടിവരുക. കോ൪പറേറ്റുകൾ സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നുവെന്ന് ഉറപ്പുവരുത്താനുള്ള നീക്കമെന്ന നിലക്കും ഇത് നല്ലതാണ്. എന്നാൽ, ഈ നിയമം ഒളിപ്പിച്ചുവെക്കുന്ന ചിലതുണ്ട്. ഒന്നാമതായി, സാമൂഹിക ക്ഷേമമെന്നത് ഭരണകൂടത്തിൻെറ അടിസ്ഥാന ബാധ്യതയല്ളെന്ന മുതലാളിത്ത നിലപാടിലേക്കുള്ള രണ്ടാംചുവടാണിത്. സ്വകാര്യവത്കരണത്തിൻെറയും കോ൪പറേറ്റ്വത്കരണത്തിൻേറതുമായ ആദ്യഘട്ടത്തിനു ശേഷം, സ൪ക്കാറിൻെറ ചുമതലകൾ അൽപാൽപ്പമായി കമ്പനികളുടെ ഇഷ്ടദാന പട്ടികയിലേക്ക് മാറ്റപ്പെടുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം, അധ$സ്ഥിത ക്ഷേമം, കുടിവെള്ളം തുടങ്ങിയവ ഒൗദ്യോഗിക ആസൂത്രണ രേഖകളിൽ നിന്ന് പിൻവാങ്ങുന്നതിനുള്ള ന്യായീകരണമായി കോ൪പറേറ്റ് സാമൂഹിക പ്രതിബദ്ധത എടുത്തുകാട്ടപ്പെടും. ആസൂത്രണത്തിനും ക്ഷേമപദ്ധതികൾക്കുമുള്ള നി൪ണായകമായ ബാധ്യത രാഷ്ട്രത്തിൻേറതല്ല എന്ന് വരുത്താൻ ഇടയാകുന്നെങ്കിൽ അത്രകണ്ട് പ്രതിലോമസ്വഭാവം ഈ നിയമത്തിനുണ്ട് എന്നാണ൪ഥം.
ഇനിയുമൊരു അപകട സാധ്യതയുള്ളത്, ഭരണകൂട ജാഗ്രതയുടെ അഭാവത്തിൽ കോ൪പറേറ്റ് ചൂഷണങ്ങൾ പെരുകുകയും ഒപ്പം അവക്കെല്ലാം മറയായി ‘സാമൂഹിക പ്രതിബദ്ധത’ ഉപയോഗിക്കപ്പെടുകയും ചെയ്യുമെന്നതാണ്; രണ്ടു ശതമാനം സേവനം കൊണ്ട് 98 ശതമാനം ചൂഷണം മറച്ചുവെക്കാൻ കഴിയും. പരിസ്ഥിതിക്കും മറ്റും വൻതോതിൽ നാശം വരുത്തുന്ന ഭീമന്മാ൪ ഇപ്പോൾ തന്നെ സേവന പ്രവ൪ത്തനങ്ങളുടെ പേരിൽ ന്യായീകരിക്കപ്പെടുന്ന അവസ്ഥയുണ്ട്. ആത്മീയ മേഖലയിലുള്ള കോ൪പറേറ്റ് സ്ഥാപനങ്ങളിൽ പോലും നടക്കുന്ന ചൂഷണങ്ങളെപ്പറ്റി പറയുമ്പോൾ, അവ നടത്തുന്ന സേവനങ്ങളെക്കരുതി മിണ്ടാതിരിക്കാൻ പറയുന്ന ഭരണാധികാരികൾ ഇന്നുണ്ട്. പരിസ്ഥിതിയെ തക൪ക്കുന്ന സ്ഥാപനങ്ങൾ, ഒടുവിൽ ലാഭത്തിൻെറ രണ്ടു ശതമാനം ‘പരിസ്ഥിതി സംരക്ഷണ’ത്തിന് ചെലവിടുന്നതിലെ ക്രൂരമായ ഫലിതം അസംഭവ്യമല്ല. സമൂഹത്തിൽ നിന്ന് ഊ൪ജം പറ്റി നിലനിൽക്കുകയും വളരുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക്, തിരിച്ച് സമൂഹത്തിന് സേവനം ചെയ്യേണ്ട ബാധ്യതയുണ്ട് എന്ന കാഴ്ചപ്പാട് ശരിയാണ്. പക്ഷേ, അത് സ൪ക്കാറിൻെറ ഉത്തരവാദിത്തം കൈയൊഴിയാനുള്ള ഒഴികഴിവോ സ്ഥാപനങ്ങളുടെതന്നെ ചൂഷണങ്ങൾക്കുള്ള മറയോ ആകുന്നില്ളെന്ന് ഉറപ്പുവരുത്തണം. അതിനുള്ള സംവിധാനം കമ്പനികാര്യ മന്ത്രാലയത്തിലിരിക്കുന്നവരുടെ പരിശോധന മാത്രമാകരുത്. പകരം സാധാരണക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സാമൂഹിക ഓഡിറ്റിങ് ഉണ്ടാകണം. മനുഷ്യനെന്ന നിലക്ക് എല്ലാവരും സൂക്ഷിക്കേണ്ട മൂല്യബോധം വെറുമൊരു കോ൪പറേറ്റ് ബാധ്യതയായി മാറുന്നുവോ എന്ന ഒരു പൊതുചിന്തയും പ്രസക്തമാണ്. അനാഥരെയും വൃദ്ധജനങ്ങളെയും സംരക്ഷിക്കുകയെന്നത് ഒരു കോ൪പറേറ്റ് ഉത്തരവാദിത്തമാകേണ്ടി വന്ന സാമൂഹിക സാഹചര്യം നമ്മെ ആത്മപരിശോധനയിലേക്ക് നയിക്കണം. എത്ര പണമൊഴുക്കിയാലും സ്ഥാപനങ്ങൾക്ക് മനുഷ്യത്വം ഉണ്ടാകില്ല. അത് മനുഷ്യ൪ സ്വയം ഉൾക്കൊള്ളുകയും വള൪ത്തുകയും ചെയ്യേണ്ട ഒന്നാണ്. കോ൪പറേറ്റുകൾക്ക് ചട്ടങ്ങളേ മനസ്സിലാകൂ. അവയിലേക്ക് മൂല്യബോധം സന്നിവേശിപ്പിക്കേണ്ടത് ധാ൪മിക, നൈതിക ചിന്തകളും ആദ൪ശങ്ങളുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story