തെരഞ്ഞെടുപ്പ്; മാധ്യമ നിരീക്ഷണം ശക്തമാക്കും
text_fieldsകണ്ണൂ൪: ലോക്സഭാ തെരഞ്ഞെടുപ്പിൻെറ ഭാഗമായി മാധ്യമ നിരീക്ഷണം ശക്തമാക്കാൻ കലക്ടറേറ്റിൽ ചേ൪ന്ന മീഡിയ സ൪ട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. അച്ചടി ദൃശ്യ മാധ്യമം, സോഷ്യൽ നെറ്റ്വ൪ക്ക്, മൊബൈൽ തുടങ്ങിയവയിലൂടെ നൽകുന്ന ഇലക്ഷൻ സംബന്ധമായ പരസ്യങ്ങൾ വിലയിരുത്തുകയും പണം സ്വീകരിച്ച് വാ൪ത്ത പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കുകയും നടപടി റിപ്പോ൪ട്ട് ചെയ്യുകയുമാണ് കമ്മിറ്റിയുടെ ചുമതല.
ഇലക്ഷൻ ഡെപ്യൂട്ടി കലക്ട൪ എൻ. ദേവീദാസിൻെറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേ൪ന്ന യോഗത്തിൽ ഡെപ്യൂട്ടി കലക്ട൪ എൻ.പി. ബാലകൃഷ്ണൻ നായ൪, ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ ഇ.വി. സുഗതൻ , ഫീൽഡ് പബ്ളിസിറ്റി ഓഫിസ൪ എൻ.കെ. ദേവദാസൻ, പി. ഗോപി എന്നിവ൪ പങ്കെടുത്തു. രാഷ്ട്രീയ പാ൪ട്ടികൾ തെരഞ്ഞെടുപ്പ് സംബന്ധമായ പരസ്യങ്ങൾ നൽകുമ്പോൾ ഈ കമ്മിറ്റിയുടെ അംഗീകാരം വാങ്ങണം. അല്ലാത്തവ പെയ്ഡ് ന്യൂസ് ഇനത്തിൽ വരുന്നതായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.