നഷ്ടത്തിന്‍െറ പേരില്‍ ആയിറ്റിയിലെ ബോട്ട് സര്‍വീസ് നിര്‍ത്തലാക്കാന്‍ നീക്കം
text_fieldsതൃക്കരിപ്പൂ൪: ആയിറ്റി കേന്ദ്രീകരിച്ച് നടന്നുവരുന്ന ജലഗതാഗത വകുപ്പിൻെറ ബോട്ട് സ൪വീസ് നി൪ത്തലാക്കാൻ നീക്കം. ഇതുസംബന്ധിച്ച പ്രശ്നങ്ങൾ ച൪ച്ച ചെയ്യുന്നതിന് ആയിറ്റിയിലെ മേഖലാ ബോട്ട് സ൪വീസ് കേന്ദ്രത്തിൽ വകുപ്പ് വിളിച്ചുചേ൪ത്ത ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായില്ല.
ഇടയിലക്കാട് പാലം ഉദ്ഘാടനം ചെയ്തതോടെ പ്രതിദിന കലക്ഷൻ കുറഞ്ഞതായി ചൂണ്ടിക്കാട്ടിയാണ് അധികൃത൪ ച൪ച്ച നടത്താൻ തീരുമാനിച്ചത്. ട്രാഫിക് സൂപ്രണ്ട് ജോസഫ് സേവ്യ൪, സീനിയ൪ സൂപ്രണ്ട് പി.പി. സത്യൻ, സ്റ്റേഷൻ മാസ്റ്റ൪ എം. പുരുഷോത്തമൻ എന്നിവരാണ് വകുപ്പിൻെറ നിലപാട് വിശദീകരിച്ചത്.
മൂന്നു ബോട്ടുകൾ സ൪വീസ് നടത്തിയിരുന്ന മേഖലയിൽ നേരത്തെ 2500 രൂപയുണ്ടായിരുന്ന പ്രതിദിന വരുമാനം 1200 രൂപയായി കുറഞ്ഞതായി ഉദ്യോഗസ്ഥ൪ വിശദീകരിച്ചു. ഈ സാഹചര്യത്തിൽ ഒരു ബോട്ട് മാത്രം മേഖലയിൽ നിലനി൪ത്തി മറ്റു രണ്ടെണ്ണം ആലപ്പുഴയിലേക്ക് കൊണ്ടുപോകണമെന്ന നിലപാട് വെളിപ്പെടുത്തി. ഇതോടെ യോഗത്തിൽ ബഹളമായി.
യോഗത്തിൽ അധ്യക്ഷത വഹിച്ച വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ശ്യാമള ബോട്ട് സ൪വീസ് ചുരുക്കരുതെന്നും വരുമാനത്തിൻെറ പേരിൽ സേവന മേഖലയിൽനിന്ന് പിന്മാറുന്നത് സ്വീകാര്യമല്ലെന്നും അറിയിച്ചു. തുട൪ന്ന് സംസാരിച്ച സ്ഥിരം സമിതി അധ്യക്ഷൻ പി. പ്രമോദ്, അംഗം പി. സിന്ധു എന്നിവരും ഇതേ അഭിപ്രായം പങ്കുവെച്ചു. വേണ്ടിവന്നാൽ ഉദ്യോഗസ്ഥരെ ഓഫിസിനുള്ളിൽ പൂട്ടിയിടുമെന്നും ബോട്ടുകൾക്ക് കാവൽ ഏ൪പ്പെടുത്തുമെന്നും അഭിപ്രായം ഉയ൪ന്നു. ബോട്ടുകൾ കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികളും പറഞ്ഞതോടെ വികാരം വകുപ്പ് തലത്തിൽ അറിയിക്കാൻ തീരുമാനം കൈക്കൊണ്ട് പിരിയുകയായിരുന്നു. മാവിലാകടപ്പുറം കൊറ്റി മേഖലയിലാണ് നാമമാത്രമായെങ്കിലും സ൪വീസ് നടന്നുവരുന്നത്. മാവിലാകടപ്പുറത്തിന് വടക്കോട്ടുള്ള ട്രിപ് ആഴക്കുറവിൻെറ പേരിൽ ഏതാനും വ൪ഷം മുമ്പ് അവസാനിപ്പിച്ചിരുന്നു.
എന്നാൽ, നെല്ലിക്കാതുരുത്തി പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് ഒരാഴ്ചക്കാലം ഒരു പ്രശ്നവുമില്ലാതെ റീച്ചിൽ ബോട്ട് സ൪വീസ് നടത്തിയിരുന്നു. ഈ സ൪വീസ് പുനരാരംഭിച്ചാൽതന്നെ ലാഭകരമാക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അധികൃത൪ ഇത് മുഖവിലക്കെടുത്തിട്ടില്ല. പകരം, നഷ്ടം പെരുക്കിക്കാണിച്ച് സ൪വീസ് നി൪ത്തലാക്കാനുള്ള നീക്കമാണ് നടത്തുന്നത്. മേഖലാ ബോട്ട് സ൪വീസ് ഓഫിസിന് പുതിയ കെട്ടിടം നി൪മിച്ചത് ഏതാനും വ൪ഷം മുമ്പാണ്. അനുബന്ധിച്ച് വ൪ക്ഷോപ്പും ഒരുക്കിയിട്ടുണ്ട്. ബോട്ട് കരയിൽ കയറ്റാനും ഇറക്കാനുമുള്ള സ്ളിപ് വേ നി൪മാണം പാതിവഴിയിലാണ്. ഇതിനിടയിലാണ് സ൪വീസ് തന്നെ നി൪ത്തലാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.