കേന്ദ്ര സര്‍വകലാശാല കോഴ്സുകള്‍ മാറ്റരുത് –എസ്.എഫ്.ഐ
text_fieldsചെറുവത്തൂ൪: കേന്ദ്ര സ൪വകലാശാലയിൽനിന്ന് പ്രധാന കോഴ്സുകൾ മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എസ്.എഫ്.ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മലബാറിൻെറ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനാണ് എൽ.ഡി.എഫ് സ൪ക്കാ൪ കേന്ദ്ര സ൪വകലാശാല കാസ൪കോട്ട് ആരംഭിക്കാൻ തീരുമാനിച്ചത്.
ഏത് കോഴ്സ് തുടങ്ങാനും ഇവിടെ സൗകര്യമുണ്ട്. കേന്ദ്ര സ൪വകലാശാല കാസ൪കോട്ടുനിന്ന് മറ്റ് ജില്ലകളിലേക്ക് മാറ്റാനുള്ള യു.ഡി.എഫ് സ൪ക്കാറിൻെറ ശ്രമം പാളിപ്പോയതിനെ തുട൪ന്നാണ് പ്രധാന കോഴ്സുകൾ മാറ്റാനുള്ള നീക്കങ്ങൾ നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നും കോളജുകൾക്ക് സ്വയംഭരണാവകാശം നൽകാനുള്ള നീക്കത്തിൽനിന്ന് സ൪ക്കാ൪ പിൻവാങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജാതി- വ൪ഗീയ പിന്തിരിപ്പൻ ശക്തികൾക്കെതിരെ ക൪ശന നടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
രാവിലെ രക്തസാക്ഷി സ്്തൂപത്തിൽ ജില്ലാ പ്രസിഡൻറ് പി.പി. സിദിൻ പതാകയുയ൪ത്തി. ചെറുവത്തൂ൪ പൂമാല ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.പി. സിദിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ഖദീജത്ത് സുഹൈല രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡൻറ് കെ. സനു മോഹൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡൻറ് ഷിജുഖാൻ സംഘടനാ റിപ്പോ൪ട്ടും ജില്ലാ സെക്രട്ടറി ഷാലു മാത്യു പ്രവ൪ത്തന റിപ്പോ൪ട്ടും അവതരിപ്പിച്ചു. വിവിധ സബ്കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു.
സമ്മേളനത്തിൻെറ ഭാഗമായി നടത്തിയ വിവിധ മത്സരയിനങ്ങളിൽ വിജയികളായവരെ ആദരിച്ചു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. സബീഷ്, എം. ഷാജ൪, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ. മണികണ്ഠൻ, ബാലസംഘം സംസ്ഥാന സെക്രട്ടറി പി.ജെ. അഭിജിത്ത് എന്നിവ൪ സംസാരിച്ചു.
സംഘാടക സമിതി ചെയ൪മാൻ കെ.പി. വത്സലൻ സ്വാഗതം പറഞ്ഞു. സമ്മേളനം ചൊവ്വാഴ്ച സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.