മനാസും തുറന്നു; ഒമ്പതു വേദികള്‍ സജ്ജം
text_fieldsസാവോപോളോ: കളിയുടെ ഒമ്പത് തിരുമുറ്റങ്ങൾ ഒരുങ്ങി. പന്തുരുളാൻ 93 ദിനങ്ങൾ കൂടി ശേഷിക്കെ ബ്രസീലിൽ മൂന്ന് വേദികൾ കൂടി തുറക്കാനിരിക്കുന്നു. ലോകകപ്പ് ഫുട്ബാളിൽ നാല് ഗ്രൂപ് മത്സരങ്ങൾക്ക് വേദിയാവുന്ന മനാസിലെ ആമസോണിയ അറീനയാണ് ഏറ്റവും ഒടുവിലായി ഒൗദ്യോഗിമായി മിഴിതുറന്നത്. മഴക്കാടുകളും ആമസോൺ നദിയും സമ്പന്നമാക്കുന്ന ബ്രസീലിൻെറ അതി൪ത്തി സംസ്ഥാനത്തെ മുഴുവൻ പ്രകൃതിഭംഗിയും അണിഞ്ഞാണ് മനാസ് തുറന്നത്. പ്രാദേശിക മത്സരത്തിലൂടെയായിരുന്നു സ്റ്റേഡിയത്തിൻെറ ഉദ്ഘാടനം. 46,000 ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയത്തിൽ 22,000ൽ ഏറെ കാണികളത്തെി.
ജൂൺ 14ന് ഗ്രൂപ് ഡിയിൽ ഇംഗ്ളണ്ട് - ഇറ്റലി ആവേശപ്പോരാട്ടത്തോടെയാണ് ആമസോൺ സംസ്ഥാനത്തെ സ്റ്റേഡിയം ലോകശ്രദ്ധയിലത്തെുന്നത്്. പിന്നാലെ, കാമറൂൺ-ക്രൊയേഷ്യ, അമേരിക്ക -പോ൪ചുഗൽ, ഹോണ്ടുറസ് - സ്വിറ്റ്സ൪ലൻഡ് മത്സരങ്ങൾക്കും മനാസ് വേദിയാവും. 29 കോടി ഡോള൪ ചെലവഴിച്ചാണ് സ്റ്റേഡിയം നി൪മാണം പൂ൪ത്തിയാക്കിയത്.
ലോകകപ്പിൻെറ മറ്റു വേദികളിൽ നിന്നും ഏറെ അകലെയാണ് മനാസ്.
ബ്രസീലിലെ ഫുട്ബാൾ തട്ടകത്തിൽനിന്ന് മാറിനിൽക്കുന്ന മനാസിനെ വേദിയായി തെരഞ്ഞെടുത്തതിനെ ഇംഗ്ളീഷ് കോച്ച് റോയ് ഹോഡ്സൻ വിമ൪ശിച്ചത് വിവാദമായിരുന്നു. പ്രധാന വേദിയായ റിയോ ഡെ ജനീറോയിൽനിന്ന് മനാസിലേക്ക് രണ്ടു ദിവസവും ഒമ്പതുമണിക്കൂറുമാണ് യാത്രാ ദൂരം; 4228 കി.മീറ്റ൪. ഇരു നഗരങ്ങൾക്കുമിടയിലെ വിമാനയാത്രക്കുവേണ്ട സമയം നാലു മണിക്കൂ൪. അഥവാ, കൊച്ചിയിൽ നിന്നും ദോഹയിലേക്ക് പറക്കാനുള്ള സമയം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.