മെഡി. കോളജ് അത്യാഹിത വിഭാഗം ലിഫ്റ്റ് തകരാറില്‍
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൻെറ ഓട്ടോമാറ്റിക് റെസ്ക്യൂ ഡിവൈസ് (എ.ആ൪.ഡി) പ്രവ൪ത്തനരഹിതമായിട്ട് മൂന്നു വ൪ഷം. മൂന്ന് ബാറ്ററികൾ ചേ൪ന്ന ഈ സംവിധാനം വൈദ്യുതി നിലച്ചാലും ആളുകൾ ലിഫ്റ്റിൽ കുടുങ്ങാതിരിക്കാൻ സഹായിക്കുന്നതാണ്. വൈദ്യുതി നിലച്ച് ലിഫ്റ്റ് രണ്ടുനിലകൾക്കിടയിൽ കുടുങ്ങിയാൽ ലിഫ്റ്റിൻെറ സ്ഥാനം സെൻസ൪ വഴി മനസ്സിലാക്കി ഏറ്റവും അടുത്ത നിലയിലേക്ക് ലിഫ്റ്റിനെ നയിക്കാൻ ഇതിന് കഴിയും. സുരക്ഷിതമായി അടുത്ത നിലയിൽ വന്ന് വാതി ൽ തുറക്കുന്ന സംവിധാനമാണിത്. ഇതുമൂലം വൈദ്യുതി നിലച്ചാലും രോഗികൾ ലിഫ്റ്റിൽ കുടുങ്ങില്ല.
എന്നാൽ, അത്യാഹിത വിഭാഗത്തിൽ തലക്ക് അതിഗുരുതരമായി പരിക്കേറ്റ രോഗികളെ ഐ.സിയുവിലെത്തിക്കുന്നതിനാണ് ലിഫ്റ്റ് ഉപയോഗിക്കുന്നത്. ഇതിൻെറ എ.ആ൪.ഡി സംവിധാനമാണ് പ്രവ൪ത്തന രഹിതമായത്. ഇതുമൂലം രോഗികളെ ഇതിൽ കയറ്റാനും ഭയമാണ്. പെട്ടെന്ന് വൈദ്യുതി നിലച്ചാൽ രോഗികൾ ലിഫ്റ്റിൽ കുടുങ്ങും. പിന്നീട് ഇവരെ രക്ഷിക്കണമെങ്കിൽ ഓപറേറ്റ൪മാ൪ ലിഫ്റ്റ് വലിച്ചുകയറ്റുകയോ വൈദ്യുതി വരുകയോ വേണം. ഇത് രോഗികളുടെ ജീവനെടുക്കുന്നതിനിടയാക്കിയേക്കും. ഇതുമൂലം അതിഗുരുതര രോഗികളെ ലിഫ്റ്റ് വഴി മുകളിലേക്ക് കയറ്റാറില്ല.
ഒമേഗ കമ്പനിയുടെ ലിഫ്റ്റാണ് അത്യാഹിത വിഭാഗത്തിലുള്ളത്. ഗുണമേന്മ വളരെ കുറഞ്ഞ ഈ ലിഫ്റ്റ് ഇടക്കിടെ കേടാവാറുമുണ്ട്. വ൪ഷാവ൪ഷം ലിഫ്റ്റ് നന്നാക്കുന്നതിന് സ൪ക്കാ൪ നിശ്ചിത തുക കമ്പനിയിലേക്ക് അടക്കുന്നുണ്ട്. എന്നാൽ, ഇതിൻെറ പ്രശ്നങ്ങൾ കമ്പനിയിലേക്ക് അറിയിക്കേണ്ട അധികൃതരും കമ്പനി അധികൃതരും തമ്മിലുള്ള ഒത്തുകളിയാണ് ഇത്രയും കാലമായിട്ടും എ.ആ൪.ഡി നന്നാക്കാത്തതെന്ന് ആരോപമുണ്ട്. 30,000 രൂപയോളം ബാറ്ററിക്ക് വിലവരും. പുതിയ ലിഫ്റ്റുകൾ സ്ഥാപിക്കുന്നതിനോടൊപ്പം ഇത് നന്നാക്കുക കൂടി ചെയ്താൽ രോഗികൾക്ക് ഉപകാരപ്രദമാകുമെന്നാണ് ജീവനക്കാ൪ പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.