Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightആദിവാസി...

ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപന്‍ഡ് ലഭിച്ചില്ല

text_fields
bookmark_border
ആദിവാസി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപന്‍ഡ് ലഭിച്ചില്ല
cancel

കോഴിക്കോട്: മന്ത്രി പി.കെ. ജയലക്ഷ്മി നിയമസഭയിൽ നൽകിയ ഉറപ്പ് പാഴ്വാക്കായി. അക്കാദമിക് വ൪ഷം അവസാനിക്കുമ്പോഴും പ്ളസ്ടു പഠിക്കുന്ന പട്ടികവ൪ഗ വിദ്യാ൪ഥികൾക്ക് സ്റ്റൈപൻഡ് ലഭിച്ചില്ല. സ്കൂൾ, അക്ഷയ സെൻറ൪, പട്ടികവ൪ഗ വികസന ഓഫിസ് എന്നിവിടങ്ങളിലെ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ് ഈ വിദ്യാ൪ഥികളുടെ ഭാവി. സ്കൂൾ അധികൃത൪ വ്യക്തമായ നി൪ദേശം നൽകാത്തതിനാൽ പല വിദ്യാ൪ഥികളും അക്ഷയ സെൻററിൽ രജിസ്റ്റ൪ ചെയ്യാൻ വൈകി. അക്ഷയ രസീത് സ്കൂളിൽ എത്തിച്ചാൽ മാത്രമേ നടപടി തുടങ്ങൂ. മുൻവ൪ഷങ്ങളിൽ അപേക്ഷ നേരിട്ട് സ്കൂളുകളിൽ നൽകുന്ന രീതിയായിരുന്നു.
സ്റ്റൈപൻഡ് ലഭിക്കാതെ വന്നപ്പോഴാണ് ആദിവാസികൾ കാരണം അന്വേഷിച്ചത്. പട്ടികവ൪ഗ ഫണ്ട് ഉണ്ടായിട്ടും സ്കൂൾ അധികൃതരും പട്ടികവ൪ഗവകുപ്പും വരുത്തുന്ന ഗുരുതര അനാസ്ഥയാണ് വിദ്യാ൪ഥികളുടെ ദുരിതത്തിനു കാരണം.
അക്ഷയ സെൻററിൽ രജിസ്റ്റ൪ ചെയ്തവരുടെ വിവരം പട്ടികവ൪ഗ ഓഫിസിന് നൽകുന്നതിലും സ്കൂൾ അധികൃത൪ അനാസ്ഥ കാണിച്ചു. മലബാറിലെ പല സ്കൂളുകളിലും ഇപ്പോഴും രണ്ടു വ൪ഷത്തെ സ്റ്റൈപൻഡ് ലഭിക്കാത്ത വിദ്യാ൪ഥികളുണ്ട്. ഹയ൪സെക്കൻഡറിയിൽ ആദ്യവ൪ഷം സ്റ്റൈപൻഡായി 5000 രൂപയാണ് ലഭിക്കേണ്ടത്.നിയമസഭ ചോദ്യോത്തരവേളയിൽ പ്രതിപക്ഷ എം.എൽ.എമാ൪ ഇക്കാര്യം ഉന്നയിച്ചിരുന്നു. യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിലെത്തിയശേഷം പട്ടികവ൪ഗ വിദ്യാ൪ഥികളുടെ ആനൂകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്തുവെന്നായിരുന്നു മന്ത്രി പി.കെ. ജയലക്ഷ്മിയുടെ മറുപടി. വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്ക് അ൪ഹതയുള്ള അപേക്ഷയും അനുബന്ധ രേഖകളും കൃത്യമായി സ്ഥാപന മേധാവി മുഖേന നൽകിയ പട്ടികവ൪ഗ വിദ്യാ൪ഥികളുടെ ആനുകൂല്യങ്ങൾ ഡിസംബ൪വരെ പൂ൪ണമായി വിതരണം ചെയ്തിട്ടുണ്ട്.
പോസ്റ്റ് മെട്രിക് തലത്തിൽ പഠിക്കുന്ന പട്ടികവ൪ഗ വിദ്യാ൪ഥികളിൽ ഇ-ഗ്രാൻറ് സംവിധാനത്തിൽ ക്ളെയിം ചെയ്തവരുടെ ഡിസംബ൪വരെയുള്ള ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാ൪ഥികളോ സ്ഥാപനങ്ങളോ ഇ-ഗ്രാൻറ് സംവിധാനം വഴി അപേക്ഷ സമ൪പ്പിക്കുമ്പോൾ ആധാ൪ നമ്പ൪, ബാങ്ക് അക്കൗണ്ട് നമ്പ൪, ബാങ്കിൻെറ ബ്രാഞ്ച് കോഡ്, ഐ.എഫ്.എസ് കോഡ് എന്നിവയിൽ ഏതെങ്കിലും വ്യത്യാസം ഉണ്ടാവുകയോ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധപ്പെടുത്തുന്നതിന് കാലതാമസം വരുകയോ ചെയ്യുന്ന കേസുകളിൽ മാത്രമാണ് ആനുകൂല്യം ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതെന്നുമാണ് മന്ത്രി നിയമസഭയിൽ വിശദീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story