എസ്.എസ്.എല്‍.സി ഉത്തരക്കടലാസിന്‍െറ ചാക്കുകെട്ട് റോഡരികില്‍
text_fieldsമഞ്ചേരി: എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ ചാക്കിൽ കെട്ടിയ നിലയിൽ റോഡരികിൽ കണ്ടത്തെി. മഞ്ചേരിക്ക് സമീപം തൃപ്പനച്ചി കിഴിശ്ശേരി റോഡിൽ കുറ്റമണ്ണയിലാണ് സംഭവം. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന വാഹനത്തിലെ രണ്ടു ജീവനക്കാ൪ വ്യാഴാഴ്ച വൈകുന്നേരം അഞ്ചോടെയാണ് റോഡിൽ ചാക്ക് കണ്ടത്തെിയത്. വാഹനം നി൪ത്തി പരിശോധിച്ചപ്പോൾ സ൪ക്കാ൪ മുദ്ര കണ്ടു.
മഞ്ചേരി, അരീക്കോട് സ്റ്റേഷനുകളിൽ അറിയിച്ചെങ്കിലും പൊലീസ് ഒഴിഞ്ഞുമാറി. നാട്ടുകാ൪ തടിച്ചുകൂടി അരീക്കോട് സ്റ്റേഷനിലറിയിച്ചതോടെ പൊലീസത്തെി. ഉത്തരവാദപ്പെട്ടവരത്തൊതെ ഉത്തരക്കടലാസുകൾ കൊണ്ടുപോകാനനുവദിക്കില്ളെന്ന് ജനം വ്യക്തമാക്കി. തുട൪ന്ന് മലപ്പുറം ഡി.ഇ.ഒ വന്നശേഷം മഞ്ചേരി എസ്.ഐ സി.കെ. നാസ൪ ചാക്ക് കെട്ട് കസ്റ്റഡിയിലെടുത്തു. എഫ്.ആ൪.വി.വി (എം) വി.എച്ച്.എസ്.എസ് എറണാകുളം 682011, എസ്.എസ്.എൽ.സി എന്നായിരുന്നു ചാക്കുകെട്ടിലെ സ്ലിപ്പിൽ. മൂല്യ നി൪ണയത്തിന് ജീപ്പിന് മുകളിലിട്ട് കൊണ്ടുപോകുന്നതിനിടെയാണ് ചാക്ക് വീണത്. അൽപ സമയത്തിനുശേഷം ചുമതലക്കാ൪ ജീപ്പിൽ തിരിച്ചത്തെിയെങ്കിലും നാട്ടുകാ൪ തടഞ്ഞുവെച്ചു. ചാക്കുകെട്ടിൻെറ സീൽ പൊട്ടിയിരുന്നില്ളെന്നും ഇത് വിദ്യാഭ്യാസ വകുപ്പിന് തിരിച്ചേൽപ്പിച്ചെന്നും മഞ്ചേരി എസ്.ഐ സി.കെ. നാസ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.