പി.ടി. തോമസിനും പീതാംബരകുറുപ്പിനും പാര്‍ട്ടി ചുമതല
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റുകിട്ടാത്ത സിറ്റിങ് എം.പിമാരായ പി.ടി. തോമസ്, എൻ. പീതാംബരക്കുറുപ്പ് എന്നിവരെ പാ൪ട്ടി പദവി നൽകി പുനരവധിവസിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ഇതനുസരിച്ച് പി.ടി. തോമസിനെ എ.ഐ.സി.സിയിലേക്ക് കൊണ്ടുവരും. പീതാംബരക്കുറുപ്പിനെ കെ.പി.സി.സി വൈസ് പ്രസിഡൻറാക്കും.
കൊല്ലം സീറ്റ് ആ൪.എസ്.പിക്ക് നൽകിയതോടെയാണ് പീതാംബരക്കുറുപ്പിൻെറ വഴിയടഞ്ഞത്. പശ്ചിമഘട്ട സംരക്ഷണ പ്രശ്നത്തിൽ അരമനയോട് ഉടക്കിയതോടെ പി.ടി. തോമസിനെ ഇടുക്കിയിൽ നി൪ത്താൻ കഴിയാത്ത അവസ്ഥയുമായി. ഇവരൊഴികെ, കോൺഗ്രസിൻെറ സിറ്റിങ് എം.പിമാ൪ക്കെല്ലാം വീണ്ടും ടിക്കറ്റ് നൽകിയിട്ടുണ്ട്.
അതേസമയം, രണ്ടുപേരും സ്വമേധയാ മത്സരരംഗത്തുനിന്ന് പിന്മാറാൻ തീരുമാനിക്കുകയാണ് ഉണ്ടായതെന്നും ഒരു തീരുമാനവും അടിച്ചേൽപിച്ചിട്ടില്ളെന്നും സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളായ വി.എം. സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവ൪ വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.