കോട്ടയത്തെ ഇടത് സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കും
text_fieldsകൊച്ചി: ഇടതുമുന്നണി ജനതാദൾ-എസിന് നൽകിയ കോട്ടയം ലോക്സഭ മണ്ഡലത്തിലെ പാ൪ട്ടി സ്ഥാനാ൪ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു ടി. തോമസ്. പാ൪ട്ടി ചിഹ്നത്തിൽ തന്നെയാകും സ്ഥാനാ൪ഥി മത്സരിക്കുകയെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം കൊച്ചിയിൽ വാ൪ത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയിൽ പങ്കെടുത്തവരുടെ നി൪ദേശങ്ങൾ കേന്ദ്രസമിതിയിലേക്ക് അയക്കും. കേന്ദ്രസമിതിയുടെ നി൪ദേശാനുസരണം സ്്ഥാനാ൪ഥിയെ പ്രഖ്യാപിക്കാനാണ് തീരുമാനം.
താങ്കളാകുമോ സ്ഥാനാ൪ഥിയെന്ന ചോദ്യത്തിന് താൻ ഇപ്പോൾ ഒരു നിയോജക മണ്ഡലത്തിലെ എം.എൽ.എയാണെന്നും ഇപ്പോൾ അവരെ മൊഴിചൊല്ളേണ്ട ആവശ്യമില്ളെന്നുമായിരുന്നു മറുപടി. പാ൪ട്ടിയുടേതല്ലാത്ത ഒരഭിപ്രായവും സി.പി.എം മുന്നോട്ട് വെച്ചിട്ടില്ല. നായ൪ സ്ഥാനാ൪ഥിയെ മത്സരിപ്പിക്കണമെന്നും നി൪ദേശിച്ചിട്ടില്ല. സി.പി.എം അനുവദിച്ച കോട്ടയം സീറ്റ് തങ്ങൾ അംഗീകരിക്കുകയായിരുന്നു. പി.സി. തോമസ് ജനതാദളിൽ ലയിക്കുമെന്ന്് പറയുന്നത്് അഭ്യൂഹം മാത്രമാണ്. തോമസ് സ്ഥാനാ൪ഥിയാകുമെന്നത് സംബന്ധിച്ച ഒരു ച൪ച്ചയും നി൪ദേശവും തങ്ങൾ പരിഗണിച്ചിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സമിതിക്ക് ശേഷം പാ൪ട്ടി നി൪വാഹക സമിതിയും പാ൪ലമെൻററി ബോ൪ഡും യോഗം ചേ൪ന്നിരുന്നു. സ്ഥാനാ൪ഥി നി൪ണയം സംബന്ധിച്ച സംസ്ഥാന സമിതിയുടെ അഭിപ്രായങ്ങൾ പരിശോധിക്കാൻ എട്ട് അംഗ ഉപസമിതിയെ നിയോഗിച്ചു. നീലലോഹിതദാസൻ നാടാ൪, കെ. കൃഷ്ണൻകുട്ടി, സി.കെ. നാണു, സി.കെ. ഗോപി, എൻ.എം. ജോസഫ്, മാത്യു ടി. തോമസ്, ജോസ് തെറ്റയിൽ, കായിക്കര ഷംസുദ്ദീൻ എന്നിവരാണ് അംഗങ്ങൾ.
അതേസമയം, കോട്ടയം പോലെ വിജയസാധ്യത കുറഞ്ഞ മണ്ഡലം തെരഞ്ഞെടുത്തതിൽ പ്രതിഷേധിച്ച് പാ൪ട്ടിയുടെ ഏഴ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നി൪വാഹകസമിതിയോഗത്തിൽനിന്ന് വിട്ടുനിന്നിരുന്നു. മാത്യു ടി. തോമസ് മത്സരിക്കണമെന്നാണ് ഭൂരിഭാഗം അംഗങ്ങളുടേയും അഭിപ്രായം. സീനിയ൪ വൈസ് പ്രസിഡൻറും ചങ്ങനാശേരി സ്വദേശിയുമായ ജോ൪ജ് തോമസ്, പി. വിജയലക്ഷ്മി എന്നിവരുടെ പേരും പരിഗണനക്ക് വന്നു. മാത്യു ടി. തോമസ് വിസമ്മതം അറിയിച്ചതിനെ തുട൪ന്ന് ജോ൪ജ് തോമസ് സ്ഥാനാ൪ഥിയാകുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.