തെറ്റ് ചെയ്യാത്തതിനാല്‍ ഭയമില്ല –ബെന്നറ്റ് എബ്രഹാം
text_fieldsതിരുവനന്തപുരം: ഒരു തെറ്റും ചെയ്തിട്ടില്ളെന്ന് ഉത്തമബോധ്യമുള്ളതിനാൽ പ്രതിയോഗികൾ ഉന്നയിക്കുന്ന ആരോപണങ്ങളെ ഭയക്കുന്നില്ളെന്ന് തിരുവനന്തപുരം പാ൪ലമെൻറ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാ൪ഥി ഡോ. ബെന്നറ്റ് എബ്രഹാം.
കാരക്കോണം മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയ൪ന്ന ആരോപണങ്ങളോട് ‘മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. താൻ ഒരു ക്രമക്കേടും നടത്തിയിട്ടില്ല. മെഡിക്കൽ കോളജിനായി ഭൂമി വാങ്ങിയതടക്കം നടപടികൾ കൈക്കൊണ്ടത് തൻെറ പേരിലല്ല.
എല്ലാ ചട്ടങ്ങളും പാലിച്ചാണ് നടപടികളെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ചില൪ നൽകിയ കേസുകൾ കോടതി രണ്ട് തവണ തള്ളിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ പ്രതിയോഗികൾ അത് വീണ്ടും ആയുധമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.