ഫസ്റ്റ് ബെല്‍ ഇനി വൈകും
text_fieldsവാഷിങ്ടൺ: കൗമാരപ്രായക്കാ൪ നവസാമൂഹിക മാധ്യമങ്ങൾ കൂടുതൽ ഉപയോഗിക്കാൻ തുടങ്ങിയതോടെ വൈകി ഉറങ്ങുന്നവരായി മാറിയതിനാൽ വെളുപ്പിന് ഉണരുന്ന ശീലത്തിലും മാറ്റംവന്നു. ഇങ്ങനെ കുട്ടികൾ വൈകി ഉണരുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിലെ ഫസ്റ്റ് ബെൽ വൈകിപ്പിക്കാൻ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ നടപടി തുടങ്ങിയതായി ‘ന്യൂയോ൪ക് ടൈംസ്’ റിപ്പോ൪ട്ട് ചെയ്തു. യു.എസിൽ പല സ്കൂളും എട്ടു മണിക്കേ തുറക്കുന്ന രീതി നിലവിലുണ്ട്.
കണേറ്റിക്കട്ട്, നോ൪ത് കരോലൈന, കെൻറകി, മിനിസോട തുടങ്ങിയ സ്റ്റേറ്റുകളിൽ നേരത്തേതന്നെ സ്കൂൾ തുറക്കുന്ന സമയം വൈകിപ്പിച്ചിരുന്നു. ഇപ്പോൾ ന്യൂയോ൪ക്, ഒക്ലഹോമ, കാലിഫോ൪ണിയ, സ്റ്റിൽവാട്ട൪ തുടങ്ങിയ മേഖലകളിലും ഫസ്റ്റ് ബെൽ വൈകി അടിക്കാനുള്ള തീരുമാനം സ്കൂൾ അധികൃത൪ കൈക്കൊണ്ടതായി ന്യൂയോ൪ക് ടൈംസ് റിപ്പോ൪ട്ട് ചെയ്തു.
സ്കൂൾ സമയത്തിലെ പുതിയ മാറ്റം വിദ്യാ൪ഥികളുടെ പഠനക്ഷമത വ൪ധിപ്പിക്കുന്നതായാണ് അമേരിക്കൻ ഗവേഷകരുടെ നിഗമനം. തിരക്കിട്ട് സ്കൂളിലേക്കുള്ള ഓട്ടത്തിനിടയിൽ ഉണ്ടാകുന്ന വാഹനാപകടനിരക്ക് കുറയാനും വിദ്യാ൪ഥികളുടെ മാനസികാരോഗ്യം വ൪ധിപ്പിക്കാനും സമയമാറ്റം സഹായിക്കുന്നതായും കണ്ടത്തെിയിട്ടുണ്ട്. വിദ്യാ൪ഥികൾ കുറഞ്ഞപക്ഷം എട്ട് മണിക്കൂ൪ ഉറങ്ങണമെന്ന ശാസ്ത്രപ്രമാണം പാലിക്കാതെ എത്തുന്ന കൗമാരപ്രായക്കാരുടെ പഠനവൈകല്യം പരിഹരിക്കാനും സമയമാറ്റം സഹായകമാകുന്നുണ്ടത്രേ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.