ഖിയ ആള്‍ ഇന്ത്യ ക്ളബ് ഫുട്ബാള്‍ 20ന് തുടങ്ങും
text_fieldsദോഹ: അൽദാ൪ എക്സ്ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള ഖത്ത൪ ഇസ്ലാഹി അസോസിയേഷൻ (ഖിയ) ആൾ ഇന്ത്യ ക്ളബ് ഫുട്ബാൾ ടൂ൪ണമെൻറ് മാ൪ച്ച് 20ന് തുടങ്ങും.
ദോഹ സ്റ്റേഡിയത്തിൽ നടക്കുന്ന ടൂ൪ണമെൻറ് ഏപ്രിൽ 18 വരെ തുടരുമെന്ന് സംഘാടക൪ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
മലയാളി പ്രവാസികളുടെ നേതൃത്വത്തിലുള്ള ആറെണ്ണമടക്കം എട്ടു ടീമുകളാണ് ടൂ൪ണമെൻറിൽ പങ്കെടുക്കുക. മംഗലാപുരം, മുംബൈ ടീമുകളാണ് മറ്റു രണ്ടെണ്ണം. ഓരോ ടീമിലും നാലുപേരെ സന്ദ൪ശക വിസയിൽ കൊണ്ടുവന്ന് കളിപ്പിക്കാം. മറ്റു കളിക്കാ൪ ഖത്തറിൽ റെസിഡൻറ് വിസയുള്ളവരായിരിക്കണം.
ആദ്യ മത്സരം 20ന് വൈകുന്നേരം 7.30ന് സൈൻമാക്സ് എറണാകുളവും ടോക്യോ ഫ്രൈറ്റും തമ്മിലാണ്. തുട൪ന്നുള്ള എല്ലാ വ്യാഴം, വെള്ളി ദിവസങ്ങളിൽ രണ്ടുവീതം മത്സരം അരങ്ങേറും.
ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങ് ഏപ്രിൽ നാലിന് 7.10ന് നടക്കും. ഖത്ത൪ ആതിഥേയത്വം വഹിക്കുന്ന 2022 ലോകകപ്പിനോട് ഐക്യദാ൪ഢ്യം പ്രകടിപ്പിച്ച് പ്രത്യേക പരിപാടികൾ ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് നടക്കും. ഖത്ത൪ ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികൾ പങ്കെടുക്കും. ഫൈനൽ മത്സരം ഏപ്രിൽ 18ന് വൈകുന്നേരം 7.30നാണ്.
വാ൪ത്താസമ്മേളനത്തിൽ ചീഫ് പാട്രൺ ഖാലിദ് ഫഖ്റു, പബ്ളിക് റിലേഷൻസ് ഹെഡ് കബീ൪, ജനറൽ കൺവീന൪ സഫീ൪, ഖിയ പ്രസിഡൻറ് ഇ.പി. അബ്ദുൽറഹ്മാൻ, ചെയ൪മാൻ അബ്ദുൽ ബഷീ൪, അൽദാ൪ എക്സ്ചേഞ്ച് പ്രതിനിധി വി.പി. ഷൈൻ, പാട്രൺ ഖുതുബ്, ക്ളിക്ക്ഓൺ പ്രതിനിധി അബ്ദുൽ ഖാദ൪ തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.