ഹിതപരിശോധന ഫലം റഷ്യക്കനുകൂലമെന്ന് എക്സിറ്റ് പോള്‍
text_fieldsകിയവ്: റഷ്യയിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ യുക്രെയ്ൻ പ്രവിശ്യയായ ക്രീമിയയിൽ നടന്ന ഹിതപരിശോധന പൂ൪ത്തിയായി. യുക്രെയ്നിൽ നിന്നും വിഘടിക്കുന്നതിനോട് ഹിതപരിശോധന അനുകൂലമാകുമെന്നാണ് ആദ്യ റിപ്പോ൪ട്ടുകൾ. യൂറോപ്യൻ രാജ്യങ്ങൾ, യു.എസ് എന്നിവയുടെ ശക്തമായ എതി൪പ്പ് നിലനിൽക്കെയാണ് ഹിതപരിശോധന നടന്നത്. വോട്ടെടുപ്പ് പൂ൪ത്തിയായി 12 മണിക്കൂറിന് ശേഷമാണ് ഒൗദ്യോഗിക ഫലം പുറത്തു വിടുക. 15 ലക്ഷത്തോളം പേ൪ വോട്ടെടുപ്പിൽ പങ്കെടുത്തു.
ഞായറാഴ്ച ചേ൪ന്ന യു.എൻ രക്ഷാ സമിതി യോഗത്തിൽ റഷ്യക്കെതിരെ അമേരിക്ക കൊണ്ടു വന്ന പ്രമേയം റഷ്യ വീറ്റോ ചെയ്തതോടെ പരാജയപ്പെട്ടു. വോട്ടെടുപ്പിൽ നിന്ന് ചൈന വിട്ടുനിന്നു. യു.എന്നിൽ റഷ്യക്ക് പ്രമേയത്തെ എതി൪ക്കാം. പക്ഷേ സത്യത്തെ എതി൪ക്കാനാവില്ളെന്ന് യു.എസ് അംബാസഡ൪ സാമന്ത പവ൪ അഭിപ്രായപ്പെട്ടു. ഭരണഘടനാ വിരുദ്ധമായ അട്ടിമറി നടന്നതിനാലാണ് ക്രീമിയയിൽ നടപടിയുണ്ടായതെന്ന് വോട്ടെടുപ്പിന് മുമ്പ് റഷ്യൻ അംബാസഡ൪ വിറ്റലി ച൪കിൻ പറഞ്ഞു. റഷ്യ അന്താരാഷ്ട്ര നിയമങ്ങളും കരാറുകളും ലംഘിച്ച് തങ്ങളുടെ പ്രദേശത്തേക്ക് കടക്കുകയാണെന്ന് യുക്രെയ്ൻ ആരോപിച്ചു.
ക്രീമിയയെ റഷ്യയിൽ ലയിപ്പിക്കാൻ അനുകൂലമാണോ അതോ 1992ലെ ഭരണഘടനപ്രകാരം പ്രത്യേക പദവിയോടെ യുക്രെയ്നിൽ തുടരണോ എന്ന ചോദ്യമായിരുന്നു ഹിതപരിശോധനയിൽ ഉണ്ടായിരുന്നത്.
1992ലെ ഭരണഘടന പ്രകാരം സ്വന്തമായി നിയമ നി൪മാണവും ഭരണവും നടത്താമെങ്കിലും ക്രീമിയ യുക്രെയ്ൻെറ ഭാഗമായിരുന്നു.
ഹിതപരിശോധനക്കെതിരെ യുക്രെയ്ൻെറ വിവിധ ഭാഗങ്ങളിൽ വ്യാപക ആക്രമണം നടന്നു. റഷ്യൻ അനുകൂലികളും യുക്രെയ്ൻ അനുകൂലികളും തമ്മിലുള്ള സംഘ൪ഷത്തിൽ മൂന്ന് ആക്ടിവിസ്റ്റുകൾ കൊല്ലപ്പെട്ടു. റഷ്യൻ തലസ്ഥാനമായ മോസ്കോയിലും പ്രസിഡൻറ് പുടിൻെറ നീക്കത്തിനെതിരെ ജനങ്ങൾ എതി൪പ്പുമായി രംഗത്തത്തെി. തന്ത്ര പ്രധാനമായ മേഖല റഷ്യൻ സൈന്യത്തിൻെറ നിയന്ത്രണത്തിലാണ്. ഏകദേശം 22,000 സൈനിക൪ ക്രീമിയയിൽ ഉണ്ടെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. വടക്കൻ ക്രീമിയയിൽ ട്രക്കുകൾ വിന്യസിച്ചും പീരങ്കിപ്പടയെ സജ്ജമാക്കിയും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്.
ഹിതപരിശോധന അംഗീകരിക്കില്ളെന്നും പാശ്ചാത്യ രാജ്യങ്ങളും അമേരിക്കയും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹിതപരിശോധനാ ഫലം എന്തു തന്നെയായാലും അംഗീകരിക്കണമെന്നാണ് റഷ്യയുടെ നിലപാട്. കൊസോവ പോലെ സ്വയം നി൪ണയത്തിൻെറ ഉദാഹരണമാണ് ഹിതപരിശോധനയെന്നും റഷ്യ വ്യക്തമാക്കി.
യുക്രെയ്ൻ പ്രതിസന്ധി ശീതയുദ്ധ രാഷ്ട്രീയ സാഹചര്യമാണ് ലോകരാഷ്ട്രങ്ങൾക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.
ഹിതപരിശോധനയിൽ ഫലം റഷ്യക്കനുകൂലമാണെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചേക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.