ചരിത്രത്തിലെ ചെലവേറിയ തെരഞ്ഞെടുപ്പ്
text_fields ന്യൂഡൽഹി: രണ്ടുമാസം നീളുന്ന തെരഞ്ഞെടുപ്പ് മാമാങ്കത്തിന് സ൪ക്കാറും പാ൪ട്ടികളും സ്ഥാനാ൪ഥികളും ചേ൪ന്ന് പൊടിക്കുന്നത് 30,000 കോടിയിലേറെ രൂപ. രാജ്യത്തിൻെറ ചരിത്രത്തിലെ ഏറ്റവും ‘ചെലവേറിയ’ തെരഞ്ഞെടുപ്പാണിതെന്ന് സെൻറ൪ ഫോ൪ മീഡിയാ സ്റ്റഡീസിൻെറ പഠന റിപ്പോ൪ട്ടിൽ പറയുന്നു. 2012ൽ നടന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ഏകദേശം 42,000 കോടി രൂപയായിരുന്നു ചെലവ്. അമേരിക്കയോട് കിടപിടിക്കുന്ന നിലയിലേക്ക് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചെലവും കുതിക്കുകയാണെന്ന് സെൻറ൪ ഫോ൪ മീഡിയ സ്റ്റഡീസ് ചെയ൪മാൻ എൻ. ഭാസ്കരറാവു പറഞ്ഞു. ’96ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ചെലവ് 2500 കോടിയായിരുന്നു. 2004ൽ അത് 10,000 കോടിയായി. പിന്നെയുള്ള 10 വ൪ഷംകൊണ്ട് മൂന്നിരട്ടി വ൪ധിച്ചാണ് 30,000 കോടിയിലേക്ക് ഉയ൪ന്നത്. ബൂത്തുകളും പോളിങ് സാമഗ്രികളും ഒരുക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻെറ ചെലവ് 7000 മുതൽ 8000 രൂപവരെയാണ്. ബാക്കിയുള്ളവ പാ൪ട്ടികളുടെയും സ്ഥാനാ൪ഥികളുടെയും വകയാണ്. തെരഞ്ഞെടുപ്പ് കമീഷൻെറ പുതിയ തീരുമാനപ്രകാരം ഒരു മണ്ഡലത്തിൽ സ്ഥാനാ൪ഥിക്ക് പ്രചാരണത്തിനുള്ള പരമാവധി ചെലവ് പരിധി 70 ലക്ഷം രൂപയാണ്. യഥാ൪ഥത്തിൽ ചെലവാകുന്നത് ഇതിൻെറ എത്രയോ ഇരട്ടിയാണെന്നത് പരസ്യമായ രഹസ്യം.
മുമ്പ് സ്ഥാനാ൪ഥികൾക്കു വേണ്ടി പാ൪ട്ടികളാണ് പണമെറിഞ്ഞിരുന്നത്. എന്നാൽ, പാ൪ട്ടികൾ ചെലവഴിക്കുന്നതിലേറെ തുക സ്വന്തംനിലക്ക് കണ്ടത്തെി സ്ഥാനാഥികൾ ചെലവഴിക്കുന്നു. കോടിപതികളായ സ്ഥാനാ൪ഥികൾ സ്വന്തം പണമിറക്കുമ്പോൾ മറ്റുള്ളവ൪ കോ൪പറേറ്റുകളിൽനിന്നും കരാറുകാരിൽ നിന്നുമാണ് പണം സ്വരൂപിക്കുന്നത്. ഒഴുകുന്നതത്രയും കള്ളപ്പണമാണെന്നും ആരോപണമുണ്ട്. വോട്ട൪മാരെ വിലക്കെടുക്കുന്നത് തടയാൻ കമീഷൻ പ്രഖ്യാപിച്ച നടപടികളെല്ലാം അപര്യാപ്തമാക്കും വിധം പണാധിപത്യം പിടിമുറുക്കിയെന്നും റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.