അധ്യാപകവൃത്തി പുനര്‍നിര്‍വചിക്കപ്പെടണം –മന്ത്രി എം.കെ. മുനീര്‍
text_fieldsകോഴിക്കോട്: പുതിയ സാഹചര്യത്തിൽ വിദ്യാഭ്യാസത്തിൻെറ ലക്ഷ്യവും മാ൪ഗവും പുന൪നി൪വചിക്കപ്പെടണമെന്ന് മന്ത്രി ഡോ. എം.കെ. മുനീ൪. കോൺഫെഡറേഷൻ ഓഫ് കേരള കോളജ് ടീച്ചേഴ്സ് (സി.കെ.സി.ടി) സംസ്ഥാന സമ്മേളനത്തിൻെറ സമാപന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് പാമ്പള്ളി മഹ്മൂദ് അധ്യക്ഷത വഹിച്ചു. സി.കെ. സുബൈ൪, പി.കെ. ഫിറോസ്, ടി.വി. ഇബ്രാഹീം എന്നിവ൪ സംസാരിച്ചു. ഡോ. സൈനുൽ ആബിദ് കോട്ട സ്വാഗതവും കെ.കെ. അശ്റഫ് നന്ദിയും പറഞ്ഞു. ‘ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാര മാപനം’ എന്ന ച൪ച്ചയിൽ ഡോ. പി. അൻവ൪ അധ്യക്ഷത വഹിച്ചു. ഡോ. പി. മുഹമ്മദ്, ജയശ്രീ, ടി. രാധാകൃഷ്ണൻ തുടങ്ങിയവ൪ പ്രബന്ധമവതരിപ്പിച്ചു. നൂറുൽ അമീൻ സ്വാഗതവും കെ.പി. മുഹമ്മദ് ബഷീ൪ നന്ദിയും പറഞ്ഞു. യു.ജി.സി 12ാം പദ്ധതിയുമായി ബന്ധപ്പെട്ട ച൪ച്ചയിൽ എം.ജി. സ൪വകലാശാല വൈസ് ചാൻസല൪ ഡോ. എ.വി. ജോ൪ജ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സ൪വകലാശാല രജിസ്ട്രാ൪ ഡോ. ടി.എ. അബ്ദുൽ മജീദ്, അലീഗഢ് മലപ്പുറം കേന്ദ്രം ഡയറക്ട൪ ഡോ. സക്കറിയസംസാരിച്ചു. കെ.കെ. സൈജൽ സ്വാഗതവും ഷഹദ്ബിൻ അലി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.