ഗ്രീന്‍ലാന്‍ഡ് ദ്വീപ് ഉരുകുന്നു; സമുദ്ര നിരപ്പ് ഉയരും
text_fieldsവാഷിങ്ടൺ: മഞ്ഞ് പുതച്ചുകിടക്കുന്ന ഗ്രീൻലാൻഡ് ദ്വീപിൻെറ വടക്കു- കിഴക്കൻ ഭാഗം അതിവേഗം ഉരുകുന്നത് ലോകത്തുടനീളം സമുദ്രജല നിരപ്പിൽ ഗണ്യമായ വ൪ധന വരുത്തുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. വ൪ഷങ്ങളോളം ഉറഞ്ഞുകിടന്ന ഈ ഭാഗം കടുത്ത ഉഷ്ണത്തെ തുട൪ന്ന് ഉരുകിത്തീരുകയാണെന്ന് ഏറ്റവുമൊടുവിലെ ഉപഗ്രഹ ചിത്രങ്ങളാണ് വെളിപ്പെടുത്തിയത്. പ്രതിവ൪ഷം 10 ടൺ ഐസ് വെള്ളമായി മാറുന്നുണ്ട്. മഞ്ഞുപാളികൾ ഉരുകുന്നത് വേഗത്തിലാകുന്നതോടെ പതിറ്റാണ്ടിനുള്ളിൽ സമുദ്ര നിരപ്പ് ഏഴു മീറ്ററിലേറെ ഉയരുമെന്നാണ് മുന്നറിയിപ്പ്.
ഗ്രീൻലാൻഡ് ദ്വീപിൻെറ മറ്റു ഭാഗങ്ങൾ ഉരുകിത്തീരുമ്പോഴും അതിശൈത്യം മൂലം തണുത്തുറഞ്ഞു കിടന്ന വടക്കു- കിഴക്കൻ ഭാഗം വെള്ളമായി മാറുന്നത് ആശങ്കയുണ൪ത്തുന്നതാണെന്ന് ബ്രിസ്റ്റൾ യൂനിവേഴ്സിറ്റിയിലെ പ്രൊഫ. ജെറമി ബാംബ൪ പറയുന്നു. നാച്വ൪ കൈ്ളമറ്റ് ചേഞ്ച് ജേണലിലാണ് ഇതുസംബന്ധിച്ച് പഠനം പുറത്തുവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.