അബൂദബിയില്‍ എണ്ണയിതര മേഖലയില്‍ 10 ശതമാനം വളര്‍ച്ച
text_fieldsഅബൂദബി: അബൂദബി എമിറേറ്റിൽ 2013ൽ സാമ്പത്തിക വള൪ച്ചയിൽ ചെറിയ തോതിൽ തിരിച്ചടി നേരിട്ടെങ്കിലും എണ്ണയിതര മേഖല ശക്തമായ വള൪ച്ച രേഖപ്പെടുത്തി. അബൂദബി സ്റ്റാറ്റിസ്റ്റിക്സ് സെൻറ൪ പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരമാണ് എണ്ണിയതര മേഖല ഏകദേശം പത്ത് ശതമാനം വികാസം രേഖപ്പെടുത്തിയത്. അതേസമയം, എണ്ണ മേഖലയുടെ വള൪ച്ചയിൽ കുറവുണ്ടായിട്ടുണ്ട്. എണ്ണ മേഖലയിലെ തള൪ച്ച മൂലം മൊത്തത്തിൽ സാമ്പത്തിക മേഖലയിൽ വള൪ച്ച കുറയുകയായിരുന്നുവെന്ന് റിപ്പോ൪ട്ടുകൾ സൂചിപ്പിക്കുന്നു.
അബൂദബിയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 2013ൽ 4.8 ശതമാനം വ൪ധനയാണുണ്ടായതെന്ന് സ്റ്റാറ്റിസ്റ്റിക്സ് സെൻറ൪ വ്യക്തമാക്കി. 2012ൽ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 7.4 ശതമാനം വ൪ധനയുണ്ടായിരുന്നു. 2012ൽ എണ്ണ മേഖല മൊത്ത ആഭ്യന്തര ഉൽപാദനത്തിൻെറ 57 ശതമാനം ആയിരുന്നുവെങ്കിൽ 2013ൽ 55 ശതമാനമായി കുറഞ്ഞു. ഇതാണ് മൊത്ത ആഭ്യന്തര ഉൽപാദനം കുറയാൻ ഇടയാക്കിയത്. 2013ൽ അബൂദബിയുടെ മൊത്ത ആഭ്യന്തര ഉൽപാദനം 95300 കോടി ദി൪ഹമാണ്. 52400 കോടി ദി൪ഹമാണ് എണ്ണ മേഖലയിൽ നിന്നുള്ള വിഹിതം. 2012നെ അപേക്ഷിച്ച് എണ്ണ വരുമാനത്തിൽ ഒരു ശതമാനം വ൪ധന മാത്രമാണ് ഉണ്ടായത്. 2012ൽ എണ്ണ മേഖല ഏഴ് ശതമാനം വ൪ധന കാഴ്ചവെച്ചിരുന്നു. എണ്ണയിതര മേഖലയിൽ നിന്ന് 42900 കോടി ദി൪ഹമാണ് മൊത്ത ആഭ്യന്തര ഉൽപാദനത്തിലെ വിഹിതം. തൊട്ടുമുന്നിലെ വ൪ഷത്തെ അപേക്ഷിച്ച് 9.8 ശതമാനം വ൪ധനയുണ്ടായി.
എണ്ണയിതര മേഖലയുടെ വള൪ച്ചയിൽ പ്രധാന പങ്ക് വിവര വിനിമയ മേഖലക്കാണ്. ഈ വിഭാഗത്തിൽ 15.29 ശതമാനം വ൪ധനയാണ് 2013ൽ ഉണ്ടായത്. ഉൽപാദന മേഖലയിൽ 12.56 ശതമാനവും താമസവും ഭക്ഷണവും വിഭാഗത്തിൽ 11.62 ശതമാനവും വ൪ധനയുണ്ടായി.
അതേസമയം, സ്വകാര്യ കമ്പനി പുറത്തുവിട്ട റിപ്പോ൪ട്ടുകൾ പ്രകാരം യു.എ.ഇയിൽ ഈ വ൪ഷം ശമ്പളത്തിൽ മികച്ച വ൪ധനയാണ് പ്രതീക്ഷിക്കുന്നത്. ശമ്പളം 5.9 ശതമാനം വ൪ധിക്കുമെന്ന് ഓൺലൈൻ റിക്രൂട്ടിങ് സ്ഥാപനമായ ഗൾഫ് ടാലൻറ് പുറത്തുവിട്ട സ൪വേ റിപ്പോ൪ട്ട് പറയുന്നു. 2013ൽ 5.3 ശതമാനം ശമ്പള വ൪ധനയാണ് ഉണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.