സാമ്പത്തിക ഇടപാട് നിരീക്ഷണം ശക്തമാക്കും
text_fieldsതൊടുപുഴ: വോട്ട൪മാരെ സ്വാധീനിക്കുന്നതിന് പണവും മദ്യവും ഉപയോഗിക്കുന്നത് തടയാൻ ഇടുക്കി ലോക്സഭ മണ്ഡലത്തിൽ ശക്തമായ നിരീക്ഷണം ഏ൪പ്പെടുത്തുമെന്ന് ചെലവ് നിരീക്ഷകൻ പ്രീതംദത്ത പറഞ്ഞു.
കലക്ടറേറ്റിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസ൪ കൂടിയായ കലക്ട൪ അജിത് പാട്ടീൽ സന്നിഹിതനായിരുന്നു.
സ്ഥാനാ൪ഥികൾ തെരഞ്ഞെടുപ്പ് ചെലവുകൾക്കായി പ്രത്യേക രജിസ്റ്റ൪ സൂക്ഷിക്കേണ്ടതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കായി പ്രത്യേകം ബാങ്ക് അക്കൗണ്ടും തുടങ്ങണം. വൗച്ചറുകളും ബില്ലുകളും പരിശോധനക്ക് വിധേയമാക്കും. 20,000 രൂപ വരെയുള്ള തുക സ്ഥാനാ൪ഥിക്ക് കാഷായി കൈകാര്യം ചെയ്യാവുന്നതാണ്. സ്വന്തം പണവും രാഷ്ട്രീയ പാ൪ട്ടികൾ വഴി ചെലവാകുന്ന പണവും നിരീക്ഷണ പരിധിയിൽ വരും. അനധികൃതമായി പണം കടത്തുന്നത് തടയാൻ ജില്ലയിൽ ഫ്ളയിങ് സ്ക്വാഡ് സജീവമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.