യുവാക്കളുടെ ദുരൂഹ മരണം: ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsമുണ്ടൂ൪: പുന്നക്കുളത്തിൽ രണ്ട് യുവാക്കളുടെ ദുരൂഹ മരണം സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാ൪ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു.
കിണാവല്ലൂ൪ സ്വദേശികളായ നരിക്കോട് രാജൻ എന്ന കുഞ്ചു, വില്ലൻകാട് രമേശ് എന്നിവരെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. കുളത്തിന് സമീപത്തുനിന്ന് വൈദ്യുതി വയറും അലൂമിനിയം കമ്പിയും കണ്ടെത്തിയിരുന്നു.
കുളത്തിലെ വെള്ളവും ശശീരസ്രവങ്ങളും വിദഗ്ധ പരിശോധനക്കയച്ചിരുന്നു. നീന്തൽ അറിയുന്ന ഇരുവരും കുളത്തിൽ കയത്തിൽപെട്ട് മരിക്കാനിടയില്ലെന്നാണ് നാട്ടുകാ൪ പറയുന്നത്. പരിശോധന ഫലങ്ങളും പോസ്റ്റ്മോ൪ട്ടം റിപ്പോ൪ട്ടും കിട്ടുന്ന മുറക്ക് ഇരുവരുടേയും മരണകാരണം വ്യക്തമാവും. പറളി ഗ്രാമപഞ്ചായത്ത് അംഗം എൻ.എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
ആനന്ദ് രാജൻ കൺവീനറായാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.