കോണ്‍ഗ്രസിനോടുള്ള പ്രതിഷേധം; കേരള കോണ്‍. വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിക്കുമെന്ന്
text_fieldsതൊടുപുഴ: കേരള കോൺഗ്രസ് ശക്തി കേന്ദ്രമായ ഇടുക്കിയിൽ ഫ്രാൻസിസ് ജോ൪ജിനെ തഴഞ്ഞ് സീറ്റ് കൈയടക്കിയ കോൺഗ്രസിനെതിരെയുള്ള പ്രതിഷേധം മൂലം കേരള കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്ക് ലഭിക്കുമെന്ന് പാ൪ട്ടി സ്ഥാനാ൪ഥി സാബു വ൪ഗീസ്.
പ്രസ്ഥാനത്തിൻെറ ശക്തി അവഗണിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്ഥാനാ൪ഥിക്ക് പിന്നാലെ പോയ സി.പി.എം നിലപാടുമൂലം ആ പാ൪ട്ടിയുടെ അണികളും ബി.ജെ.പിക്കൊപ്പം നിൽക്കും. ബി.ജെ.പി അധികാരത്തിലെത്തിയാൽ പശ്ചിമഘട്ട സംരക്ഷണത്തിനായി സമഗ്രപഠനം നടത്തി പുതിയ റിപ്പോ൪ട്ട് കൊണ്ടുവരുമെന്നും ഇടുക്കി പ്രസ് ക്ളബിൻെറ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ സാബു വ൪ഗീസ് പറഞ്ഞു.
ഗാഡ്ഗിൽ റിപ്പോ൪ട്ട് ജനാധിപത്യപരവും കസ്തൂരിരംഗൻ റിപ്പോ൪ട്ട് സ്വേച്ഛാധിപത്യപരവുമാണെന്നാണ് പാ൪ട്ടിയുടെ നിലപാട്. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടത് ഈ മേഖലയുടെ നിലനിൽപിന് അനിവാര്യമാണ്. അതേ സമയം സംസ്ഥാന സ൪ക്കാറിന് ഇച്ഛാശക്തിയുണ്ടായിരുന്നെങ്കിൽ പരിസ്ഥിതി ലോല മേഖലയുടെ പരിധിയിൽനിന്ന് ജനവാസ മേഖലകൾ ഒഴിവാക്കപ്പെടുമായിരുന്നു. ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് ശക്തമായ ഒഴുക്കാണ് ബി.ജെ.പിയിലേക്ക്. കോട്ടയത്ത് കേരള കോൺഗ്രസ് നേതാവ് പാ൪ട്ടിയിൽ നിന്ന് രാജിവെച്ചാണ് ബി.ജെ.പി സ്ഥാനാ൪ഥിയായത്. കൊക്കയാറിൽ സി.പി.എം പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവ൪ ബിജെ.പിയിലെത്തി. തൻെറ സ്ഥാനാ൪ഥിത്വം പാ൪ട്ടിയിൽ ഭിന്നത ഉണ്ടാക്കിയിട്ടില്ല. വ്യത്യസ്ത അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള ജനാധിപത്യ പ്രസ്ഥാനമാണ് ബി.ജെ.പി.
ദേശീയതലത്തിൽ യു.പി.എ സ൪ക്കാറിൻെറ അഴിമതിയും വികസന മുരടിപ്പുമാണ് തെരഞ്ഞെടുപ്പ് വിഷയമാകുക.
ഇടുക്കി മണ്ഡലത്തിൽ പട്ടയം, കുടിവെള്ള പ്രശ്നം, കാ൪ഷിക രംഗത്തെ മുരടിപ്പ് എന്നിവയും ജനം പരിഗണിക്കും. ഇടുക്കിയിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും സ്വന്തം സ്ഥാനാ൪ഥിയില്ലാത്ത ഇടത് മുന്നണി ചിത്രത്തിലില്ലെന്നും സാബു വ൪ഗീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.