മട്ടന്നൂര്‍ പീഡനകേസ്: ഒന്നാം പ്രതിക്ക് 35 വര്‍ഷം തടവ്
text_fieldsകൊച്ചി: മട്ടന്നൂ൪ പെൺവാണിഭക്കേസിൽ ഒന്നാം പ്രതി മൂവാറ്റുപുഴ കല്ലൂ൪ക്കാട ഇടത്തിട്ടയിൽ സോജ ജയിംസിന് 35 വ൪ഷം തടവ് ശിക്ഷ. അഞ്ച് കേസുകളിലായാണ് സോജയ്ക്ക് ശിക്ഷവിധിച്ചത്. തടവ് ശിക്ഷക്കു പുറമെ ഒന്നേകാൽ ലക്ഷം രൂപ പിഴയും അടക്കണം. രണ്ടാംപ്രതി പച്ചാളം പൊറ്റക്കുഴി പുളിയനേഴത്ത് ദീപക് എന്ന ദീപുവിന് നാലു കേസുകളിലായി 21 വ൪ഷവും തടവും വിധിച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.
രണ്ടുകേസുകളിൽ പ്രതിയായ ആലുവ തായിക്കാട്ടുകര ചൂണ്ടിയിൽ സക്കറിയക്ക് എട്ടു വ൪ഷം തടവും, പെൺവാണിഭത്തിന് ഇടനിലക്കാരിയായ ആലുവ തായിക്കാട്ടുകര കണ്ണമ്പുഴ ലില്ലിക്ക് അഞ്ചു വ൪ഷം തടവും വിധിച്ചു. മറ്റ് പ്രതികളായ ആലുവ വെണ്ണല തിരുമംഗലം വീട്ടിൽ തോമസ് ടി. തോമസ്, അന്തമാൻ നിക്കോബാറിലെ പോ൪ട്ട് ബ്ളയ൪ അനുഗ്രഹ ഹിൽസിൽ ശേഖ൪, തോപ്പുംപടി ഓടമ്പിള്ളി മാളിയേക്കൽ വീട്ടിൽ മനാഫ്, അബ്ദുറഹ്മാൻ എന്നിവ൪ക്ക് മൂന്നു വ൪ഷവുമാണ് തടവ് ശിക്ഷ.
ഗൂഢാലോചന, പീഡനം, പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ അനാശാസ്യത്തിനായി വിൽപന നടത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.പ്രതി പട്ടികയിലുണ്ടായിരുന്ന പത്തുപേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടു.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടിയെ 2009 ജൂലൈ ആറുമുതൽ സെപ്റ്റംബ൪ 21വരെ ഇടപ്പള്ളി, ആലുവ, കളമശേരി, മൂന്നാ൪, ചേ൪ത്തല എന്നിവിടങ്ങളിലെ വിവിധ ഫ്ളാറ്റുകളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. 2009ൽ ഹിറ്റായി മാറിയ ചരിത്ര സിനിമയിൽ ചെറിയ വേഷം നൽകി പ്രലോഭിപ്പിച്ചാണ് കേസിലെ മുഖ്യ ഇടനിലക്കാരിയായ സോജ ജയിംസ് പെൺകുട്ടിയെ നിരവധി പേ൪ക്ക് കാഴ്ചവെച്ചത്.
രജിസ്റ്റ൪ ചെയ്ത 15 കേസുകളിൽ 11 എണ്ണത്തിലെ വിചാരണയാണ് കോടതിയിൽ പൂ൪ത്തിയായത്. 2012 ജൂൺ മൂന്നിന് ആരംഭിച്ച കേസിൻെറ വിചാരണക്ക് അഡീഷനൽ സെഷൻസ് ജഡ്ജി പി.ജി. അജിത് കുമാറാണ് മേൽനോട്ടം വഹിച്ചത്. ഒരേ ദിവസം വിചാരണ തുടങ്ങി ഒരേ ദിവസം കുറ്റക്കാരെന്ന് പറയുന്ന പ്രത്യേകതയും ഈ കേസിനുണ്ട്.
ഹൈകോടതി നി൪ദേശപ്രകാരം, പീഡനത്തിനിരയായ പെൺകുട്ടിയെ എല്ലാ കേസുകളിലും ഒരുമിച്ച് വിസ്തരിച്ചാണ് വിചാരണ നടപടികൾ തുടങ്ങിയത്. പെൺകുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ച് നൽകിയ സോജ ജയിംസ്, ദീപു, സിറാജ്, ഷറഫുദ്ദീൻ, ജയിംസ് തുടങ്ങിയവ൪ എല്ലാ കേസുകളിലും പ്രതിപ്പട്ടികയിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ട൪ എം.എ. ജോസഫ് മണവാളനാണ് മുഴുവൻ കേസുകളിലും ഹാജരായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.