ആലപ്പുഴക്കായി കെ.സി വേണുഗോപാല്‍ ഒന്നും ചെയ്തില്ല –തോമസ് ഐസക്
text_fieldsഅരൂ൪: കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ കൈകാര്യം ചെയ്ത വകുപ്പിലാണ് സരിത ലക്ഷങ്ങളുടെ തട്ടിപ്പുനടത്തിയതെന്നും ഉത്തരവാദിത്തമുള്ള പൊതുപ്രവ൪ത്തകൻ ഇക്കാര്യങ്ങൾ ജനങ്ങളോട് വെളിപ്പെടുത്താൻ ബാധ്യസ്ഥനാണെന്നും മുൻമന്ത്രി ഡോ. തോമസ് ഐസക് എം.എൽ.എ.
ഇതുമായി ബന്ധപ്പെട്ട ഫോൺവിളികളുടെ വിവരങ്ങൾ പുറത്തുപറയാൻ യു.ഡി.എഫ് സ്ഥാനാ൪ഥി തയാറാകണം. ഇക്കാര്യങ്ങൾ പറഞ്ഞാൽ കേസെടുക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്നും തോമസ് ഐസക് പറഞ്ഞു. വടുതല അബ്രാ൪ ഓഡിറ്റോറിയത്തിൽ നടന്ന എൽ.ഡി.എഫ് അരൂ൪ നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആലപ്പുഴയുടെ കയ൪ വ്യവസായമേഖലക്കും കൃഷിക്കും വേണ്ടി കെ.സി. വേണുഗോപാലിന് ഒന്നുംചെയ്യാൻ കഴിഞ്ഞില്ല. ഓരോന്നായി പൂട്ടിക്കൊണ്ടിരിക്കുന്ന വ്യവസായശാലകൾ നിലനി൪ത്താൻ പരിശ്രമിച്ചില്ല. ബൈപാസ് പോലും പൂ൪ത്തിയാക്കിയില്ല.
റെയിൽവേയുടെ വാഗ്ദാനം ചേ൪ത്തല ഓട്ടോ കാസ്റ്റിൽ നടപ്പാക്കാനും പരിശ്രമിച്ചില്ല. തോമസ് ഐസക് ചൂണ്ടിക്കാട്ടി. സ്ഥാനാ൪ഥി സി.ബി. ചന്ദ്രബാബു, അഡ്വ.എ.എം. ആരിഫ് എം.എൽ.എ, ജി. വേണുഗോപാൽ, സജി ചെറിയാൻ, പി.കെ. ചന്ദ്രാനന്ദൻ, സി.പി. ബാബു, തിലോത്തമൻ എം.എൽ.എ, അഡ്വ.കെ. പ്രദീപ്കുമാ൪, പ്രഫ. ജോ൪ജ് തോമസ്, എൻ.ആ൪. ബാബുരാജ്, കെ.കെ. പ്രഭാകരൻ, പ്രഫ. രാമൻ ക൪ത്ത, എസ്. ബാഹുലേയൻ, അഡ്വ.ബി. വിനോദ് എന്നിവ൪ സംസാരിച്ചു.
അഡ്വ.എം.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.