മുംബൈ കൂട്ടമാനഭംഗം: അഞ്ചുപേര്‍ കുറ്റക്കാര്‍
text_fieldsമുംബൈ: കുപ്രസിദ്ധ ശക്തിമിൽ കൂട്ടമാനഭംഗക്കേസുകളിൽ അഞ്ചുപേ൪ കുറ്റക്കാരെന്ന് കോടതി കണ്ടത്തെി. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ശക്തിമില്ലിനകത്ത് 2013 ജൂലൈ 31ന് കാൾസെൻറ൪ ജീവനക്കാരിയും ആഗസ്റ്റ് 22ന് വനിതാ പത്രഫോട്ടോഗ്രാഫറും കൂട്ട മാനഭംഗത്തിനിരയായ രണ്ട് കേസുകളിലാണ് സംഭവം നടന്ന് ഏഴുമാസത്തിനകം വിധിവന്നത്. രണ്ട് കേസുകളിലുമായി ഏഴുപേരാണ് പിടിയിലായത്. ഇതിൽ രണ്ട് പേ൪ പ്രായപൂ൪ത്തിയാകാത്തതിനത്തെുട൪ന്ന് ജുവനൈൽ ജയിലിലാണ്. ഇവരുടെ വിചാരണ അടുത്തമാസം തുടങ്ങും. രണ്ട് കേസിലും പ്രതികളായ വിജയ് ജാദവ് (19), ഖാസിം ശൈഖ് (20), സലിം അൻസാരി (27) എന്നിവരെയും ഫോട്ടോഗ്രാഫറുടെ കേസിൽ മാത്രം പ്രതിയായ സിറാജ്ഖാൻ (26), കാൾസെൻറ൪ ജീവനക്കാരിയുടെ കേസിൽ പ്രതിയായ ബാബു എന്ന അശ്ഫാഖ് ശൈഖ് (27) എന്നിവരെയുമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ശാലിനി ഫൻസാൽക്ക൪ ജോഷി കുറ്റക്കാരെന്ന് വിധിച്ചത്. വിധി കേൾക്കാൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ആ൪.ആ൪. പാട്ടീൽ കോടതിയിലത്തെി.
ശിക്ഷാവിധി വെള്ളിയാഴ്ചയുണ്ടാകും. കഴിഞ്ഞവ൪ഷം ആഗസ്റ്റ് 22നാണ് 23 കാരിയായ പത്രഫോട്ടോഗ്രാഫ൪ കൂട്ട മാനഭംഗത്തിനിരയായത്. നഗരത്തിലെ അടച്ചിട്ട മില്ലുകളുടെ ഫോട്ടോ എടുക്കുന്നതിൻെറ ഭാഗമായി ശക്തി മില്ലിൽ എത്തിയപ്പോഴാണ് സംഭവം. വിജനമായ വളപ്പിനകത്ത് സഹപ്രവ൪ത്തകനൊപ്പം ഇരയെ കണ്ട സലിം അൻസാരി മൊബൈലിലൂടെ മറ്റുള്ളവരെ വിളിച്ചുവരുത്തുകയായിരുന്നു. സഹപ്രവ൪ത്തകനെ കെട്ടിയിട്ടായിരുന്നു കൂട്ടബലാത്സംഗം. അതിൻെറ ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പക൪ത്തുകയും ചെയ്തു.
സംഭവം വിവാദമായതോടെ അന്വേഷണം ഊ൪ജിതമാക്കുകയും പ്രതികൾ പിടിയിലാകുകയുമായിരുന്നു. ഫോട്ടോഗ്രാഫ൪ മാനഭംഗത്തിനിരയായതിന് ഒരുമാസം മുമ്പാണ് കാൾസെൻറ൪ ജീവനക്കാരി ഇരയായത്. മാനക്കേട് ഭയന്ന് മിണ്ടാതിരുന്ന പെൺകുട്ടി രണ്ടാംസംഭവം വിവാദമായതോടെയാണ് പരാതിയുമായി രംഗത്തുവന്നത്.
ഫോട്ടോഗ്രാഫറെ മാനഭംഗപ്പെടുത്തിയ കേസിൽ കഴിഞ്ഞവ൪ഷം സെപ്റ്റംബ൪ 19നും കാൾസെൻറ൪ ജീവനക്കാരി മാനഭംഗത്തിനിരയായ കേസിൽ ഒക്ടോബ൪ എട്ടിനും പൊലീസ് കുറ്റപത്രം സമ൪പ്പിച്ചു. കൂട്ടമാനഭംഗം, ഗൂഢാലോചന, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങൾക്ക് ഐ.പി.സി നിയമങ്ങൾ പ്രകാരവും ദൃശ്യങ്ങൾ മൊബൈലിൽ പക൪ത്തിയതിന് വിവര സാങ്കേതികവിദ്യ നിയമപ്രകാരവുമാണ് അഞ്ചുപേരെയും കണ്ടത്തെിയത്. മരണംവരെ തടവാണ് പരമാവധി ശിക്ഷ. കുറഞ്ഞ ശിക്ഷ 20 വ൪ഷം കഠിനതടവും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.