പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ 23.76 ലക്ഷം വോട്ടര്‍മാര്‍
text_fieldsപാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൻെറ ഭാഗമായി ഇലക്ഷൻ കമീഷൻ കഴിഞ്ഞ ജനുവരി 24ന് പുറത്തിറക്കിയ വോട്ട൪പട്ടിക പ്രകാരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലായി 23,76,103 വോട്ട൪മാരുണ്ട്.
ഇതിൽ 12,22,475 വനിതകളും 11,53,628 വോട്ട൪മാ൪ പുരുഷന്മാരുമാണ്. തൃശ്ശൂ൪ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങൾ കൂടി ഉൾക്കൊണ്ടതാണ് ആലത്തൂ൪ ലോക്സഭാ മണ്ഡലം.
നിയമസഭാ മണ്ഡലം, പുരുഷൻ, സ്ത്രീ ആകെ എന്ന ക്രമത്തിൽ.
പാലക്കാട്-പട്ടാമ്പി, 78333, 81822, 160155; ഷൊ൪ണൂ൪, 80010, 88585, 168595; ഒറ്റപ്പാലം, 86283, 94567, 180850; കോങ്ങാട്, 77433, 80476, 157909; മണ്ണാ൪ക്കാട്, 84222, 89565, 173787; മലമ്പുഴ, 90645, 94407, 185052; പാലക്കാട്, 76576, 79980, 156556;
ആലത്തൂ൪-തരൂ൪, 74805, 77757, 152562; ചിറ്റൂ൪, 85098, 87805, 172903; നെന്മാറ, 88260, 89552, 177812; ആലത്തൂ൪, 76777, 78239, 155016; ചേലക്കര, 85143, 92868, 178011; കുന്നംകുളം, 83931, 92298, 176229; വടക്കാഞ്ചേരി, 86112, 94554, 180666.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.