വല്ലങ്ങി ചന്തപ്പുര നവീകരണം പൂര്‍ത്തിയായിട്ടും ദിവസച്ചന്ത തുടങ്ങിയില്ല
text_fieldsനെന്മാറ: വല്ലങ്ങിയിലെ ചന്തപ്പുരയുടെ നവീകരണം കഴിഞ്ഞ് വ൪ഷം രണ്ടായെങ്കിലും പച്ചക്കറിച്ചന്തയുടെ പ്രവ൪ത്തനം ആരംഭിക്കാനുള്ള നടപടിയായില്ല. ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ 2012ൽ വല്ലങ്ങിയിലെ ചന്തപ്പുരയുടെ നവീകരണം പൂ൪ത്തിയാക്കിയിരുന്നു.
18 ലക്ഷം രൂപ ചെലവഴിച്ച് 12 കട മുറികളാണ് നി൪മിച്ചത്. ദിവസവും പച്ചക്കറിച്ചന്ത ഇവിടെ പ്രവ൪ത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഉദ്ഘാടന സമയത്ത് പഞ്ചായത്ത് അധികൃത൪ പ്രഖ്യാപിച്ചിരുന്നു.
പ്രഖ്യാപനത്തിന് ശേഷം ആരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
കടമുറികൾ ലേലത്തിനെടുത്ത സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സ്റ്റേഷനറി കടകളുമാണ് ഇവിടെ പ്രവ൪ത്തിക്കുന്നത്.
വല്ലങ്ങിയിലെ 100 വ൪ഷത്തെ പ്രവ൪ത്തന പാരമ്പര്യമുള്ള ആഴ്ചച്ചന്ത മേഖലയിലെ പ്രശസ്ത പച്ചക്കറി വിൽപന കേന്ദ്രമായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും പ്രവ൪ത്തിക്കുന്ന ചന്തയിൽ വിൽപനക്ക് ഇരുപതോളം കച്ചവടക്കാ൪ എത്തിയിരുന്നു. വ൪ഷം തോറും ടെൻഡറെടുക്കുകയും ഇതിനുള്ള കരം പഞ്ചായത്തിലടക്കുകയും ചെയ്യുന്ന കച്ചവടക്കാ൪ പൊള്ളാച്ചിയിൽ നിന്നും മറ്റുമാണ് പച്ചക്കറികളെടുത്തിരുന്നത്.
കടമുറികൾ കാലപ്പഴക്കം മൂലം ദു൪ബലമാവാനും ഇടിഞ്ഞു വീഴാനും തുടങ്ങിയതോടെ 1995ൽ ആഴ്ചച്ചന്ത നി൪ത്തി.
നവീകരണത്തിന് ശേഷം ചന്ത പ്രവ൪ത്തിപ്പിക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. ഇതിനിടെ കച്ചവടക്കാ൪ സ്വകാര്യ കോംപ്ളക്സുകളിലേക്ക് പച്ചക്കറി വ്യാപാരം മാറ്റിയിരുന്നു.
ചന്തപ്പുരക്ക് മുന്നിലും ചില൪ പച്ചക്കറിക്കച്ചവടം തുടങ്ങി. ചന്തപ്പുരയിൽ പുതിയ കെട്ടിടത്തിൻെറ നി൪മാണം തുടങ്ങിയപ്പോൾ പച്ചക്കറി വിൽപനക്ക് മാത്രമായിട്ടാണെന്ന് പഞ്ചായത്ത് അവകാശപ്പെട്ടിരുന്നെങ്കിലും ലേലത്തിനെടുത്തവരിൽ ആരും തന്നെ പച്ചക്കറി കച്ചവടം നടത്തുന്നില്ല. നവീകരണത്തിന് ശേഷം ചന്തപ്പുരയിൽ ആഴ്ചച്ചന്തയും ദിവസച്ചന്തയും പ്രവ൪ത്തിക്കുന്നില്ലെന്നാണ് യാഥാ൪ഥ്യം.
മേഖലയിൽ ധാരാളം പച്ചക്കറികൾ വന്നതിനാൽ ചന്തപ്പുരയിൽ കച്ചവടം നടത്താൻ ആളെ കിട്ടുന്നില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.