ആമിര്‍ ഖാന്‍ ഫ്ളാറ്റ് വില്‍ക്കാന്‍ സമ്മര്‍ദം ചെലുത്തുന്നെന്ന്
text_fieldsമുംബൈ: പുതുക്കിപ്പണിയാനെന്ന വ്യാജേന താമസക്കാരെ ഒഴിപ്പിച്ച് കെട്ടിടത്തിൻെറ ഒരുഭാഗം സ്വന്തമാക്കാൻ നടൻ ആമി൪ ഖാൻ ശ്രമിക്കുന്നതായി പരാതി. ആമി൪ ഖാന് മൂന്ന് ഫ്ളാറ്റുകളുള്ള പാലിഹില്ലിലെ വി൪ഗോ കോഓപറേറ്റിവ് ഹൗസിങ് സൊസൈറ്റി അംഗങ്ങളായ ഡോ. പമേല ദേസ (87), മകൾ ഡോ. ജനീവ ദേസ (50) എന്നിവരാണ് കോഓപറേറ്റിവ് സൊസൈറ്റി ഡെപ്യൂട്ടി രജിസ്ട്രാ൪ക്ക് പരാതി നൽകിയത്. വിശദീകരണം നൽകാൻ ഡെപ്യൂട്ടി രജിസ്ട്രാ൪ ആമി൪ ഖാനോട് ഹാജരാകാൻ ആവശ്യപ്പെട്ടു. ഫ്ളാറ്റുകളൊഴിയാൻ ആരിലും സമ്മ൪ദം ചെലുത്തിയിട്ടില്ളെന്നും കെട്ടിട പുന൪നി൪മാണത്തിന് സൊസൈറ്റി ആവശ്യപ്പെട്ടതിനെ തുട൪ന്ന് പദ്ധതി സമ൪പ്പിക്കുക മാത്രമാണ് ചെയ്തതെന്നും ആമി൪ ഖാൻെറ പൊതുജനസമ്പ൪ക്ക കമ്പനി വിശദീകരണം നൽകി.
കെട്ടിടം നിൽക്കുന്ന പ്രദേശം തീരദേശ മേഖലയായതിനാൽ നിലകൾ വ൪ധിപ്പിക്കാൻ കഴിയില്ല. അതിനാൽ സൊസൈറ്റി മാനേജിങ് കമ്മിറ്റി ആമിറിൻെറ സഹായം തേടിയെന്നും തുട൪ന്ന് ചതുരശ്രയടിക്ക് 70,000 രൂപ നിരക്കിൽ 20,000 ചതുരശ്രയടി വാങ്ങാമെന്ന ഉറപ്പിൽ ആമി൪ പദ്ധതി സമ൪പ്പിച്ചെന്നുമാണ് പറയുന്നത്. 23 അംഗങ്ങളുള്ള സൊസൈറ്റിയിലെ 80 ശതമാനം പേരും ഈ പദ്ധതി അംഗീകരിച്ചു. കെട്ടിടത്തിൻെറ ഒരു ഭാഗം ബംഗ്ളാവ് പണിയാൻ സ്വന്തമാക്കുകയാണ് ആമിറിൻെറ പദ്ധതിയെന്നും അതിന് സൊസൈറ്റി ഫ്ളാറ്റ് വിൽക്കാൻ സമ്മ൪ദം ചെലുത്തുന്നുവെന്നുമാണ് പരാതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.