കര്‍ണാടകയില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളായി
text_fieldsബംഗളൂരു: മുതി൪ന്ന നേതാവ് സുഷമ സ്വരാജിൻെറ കടുത്ത എതി൪പ്പ് മറികടന്ന് ക൪ണാടകയിലെ ബെല്ലാരിയിൽ മുൻമന്ത്രി ബി. ശ്രീരാമുലുവിനെ ബി.ജെ.പി സ്ഥാനാ൪ഥിയായി പ്രഖ്യാപിച്ചു. ഹാസനിൽ മുൻ എം.പി സി.എച്ച്. വിജയശങ്കറും ബീദറിൽ ജില്ലാ ജനറൽ സെക്രട്ടറി ഭഗവന്ദ് കൂബയും മത്സരിക്കും. ഇതോടെ, സംസ്ഥാനത്തെ 28 മണ്ഡലങ്ങളിലും പാ൪ട്ടിക്ക് സ്ഥാനാ൪ഥികളായി.
ബി.ജെ.പിയിൽ തിരിച്ചത്തെിയ ശ്രീരാമുലു രണ്ടുദിവസം മുമ്പ് എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. നേരത്തേ ബി.ജെ.പി വിട്ട് ബി.എസ്.ആ൪ കോൺഗ്രസിന് രൂപംനൽകിയ ശ്രീരാമുലു ബെല്ലാരി റൂറലിൽനിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ബി.എസ്.ആറിലെ ബാക്കി മൂന്ന് എം.എൽ.എമാ൪ ബി.ജെ.പിയിൽ ചേ൪ന്നിട്ടില്ല. 2009ലെ തെരഞ്ഞെടുപ്പിൽ ശ്രീരാമുലുവിൻെറ സഹോദരി ജെ. ശാന്തയാണ് ബി.ജെ.പി ടിക്കറ്റിൽ ബെല്ലാരിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് ശാന്തയോട് 2243 വോട്ടിന് തോറ്റ എച്ച്.എൻ. ഹനുമന്തപ്പ ഇക്കുറിയും കോൺഗ്രസ് സ്ഥാനാ൪ഥിയാണ്.
2011ലും ശ്രീരാമുലു എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. ഡി.വി. സദാനന്ദഗൗഡ മന്ത്രിസഭയിൽ ഉൾപ്പെടുത്താഞ്ഞതായിരുന്നു രാജിക്ക് കാരണം. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി നിന്ന് 40,000 വോട്ടിൻെറ ഭൂരിപക്ഷത്തിന് വിജയിച്ചു.
അനധികൃത ഇരുമ്പയിര് ഖനനത്തിന് പേരുകേട്ട ബെല്ലാരിയിൽ റെഡ്ഡി സഹോദരന്മാരുടെ വലംകൈയായിരുന്നു ശ്രീരാമുലു. 1999ൽ ബെല്ലാരിയിൽ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സുഷമ സ്വരാജ് മത്സരിച്ചപ്പോൾ സന്തത സഹചാരിയായി. അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്ന ആരോപണം ഉയ൪ന്നതോടെ റെഡ്ഡിമാരെ സുഷമ കൈവിട്ടു. അതിനിടെ, ബീദറിൽ ഭഗവന്ദ് കൂബയെ സ്ഥാനാ൪ഥിയാക്കിയതിനെതിരെ ഒരുവിഭാഗം പ്രവ൪ത്തക൪ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസ് തക൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.